ബാഹുബലിയില്‍ രാജമൗലിയെ നിങ്ങള്‍ കണ്ടിരുന്നോ?
ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയില്‍ ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലിയും അഭിനയിച്ചിരുന്നത്രേ. എന്നാല്‍ ഇതാരും ശ്രദ്ധിച്ച് കാണില്ല. ചിത്രത്തില്‍ ഒരു കള്ള് കച്ചവടക്കാരന്റെ വേഷത്തിലാണ് രാജമൗലി പ്രത്യക്ഷപ്പെട്ടത്.
ബാഹുബലിയില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന രംഗം ചിത്രത്തിന്റെ നായകനായ പ്രഭാസാണ് തന്റെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ പിറന്ന ബാഹുബലി എന്ന ബിഗ് ബജറ്റ് ചിത്രം സര്‍വ്വ റെക്കോഡുകളും മറിക്കടന്ന് മുന്നേറുകയാണ്.

ഇരുന്നൂറിലധികം കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ബാഹുബലി ഇന്ത്യയിലെ തന്നെ ഉയര്‍ന്ന കളക്ഷന്‍ റെക്കോഡാണ് മറിക്കടന്നിരിക്കുന്നത്.
രണ്ട് ഭാഗങ്ങളിലായാണ് ബാഹുബലി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗാം അടുത്ത വര്‍ഷമാണ് പ്രദര്‍ശനത്തിനെത്തുന്നത്. തെലുങ്ക്,മലയാളം,ഹിന്ദി,തമിഴ് തുടങ്ങിയ ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ വിദേശ ഭാഷകളിലും ബാഹുബലി ഒരുക്കുന്നുണ്ട്.


Click it and Unblock the Notifications