»   » തമന്നയ്ക്ക് ബാഹുബലിയില്‍ റോള്‍ കുറയാന്‍ കാരണം, അഭിനയിച്ച മിക്ക രംഗങ്ങളുടെ കട്ട് ചെയ്തത് എന്തിന്?

തമന്നയ്ക്ക് ബാഹുബലിയില്‍ റോള്‍ കുറയാന്‍ കാരണം, അഭിനയിച്ച മിക്ക രംഗങ്ങളുടെ കട്ട് ചെയ്തത് എന്തിന്?

Posted By: Rohini
Subscribe to Filmibeat Malayalam

ബാഹുബലി ദ കണ്‍ക്ലൂഷന്‍ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമായി കുതിച്ചുയരുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ആയിരം കോടി നേടുമെന്നാണ് ട്രേഡ് അനലൈസ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ മുഴുവന്‍ ആ സന്തോഷം ആഘോഷിക്കുന്നുണ്ടെങ്കിലും സിനിമയില്‍ അഭിനയിച്ച ഒരാള്‍ക്ക് മാത്രം ആ സന്തോഷമില്ല.

ആദ്യഭാഗത്ത് തുണിയഴിച്ച തമന്നയ്ക്ക് രണ്ടാം ഭാഗത്ത് ഒരു ഡയലോഗ് പോലും കൊടുക്കാത്തത് മോശമായിപ്പോയി!


സന്തോഷമില്ലെന്ന് മാത്രമല്ല, കലശലായ ദേഷ്യവുമുണ്ട്. പറയുന്നത് തമന്ന ഭട്ടിയെ കുറിച്ചാണ്. ബാഹുബലി ടുവില്‍ തനിക്ക് വളരെ അധികം പ്രാധാന്യമുള്ള കഥാപാത്രമാണെന്ന് പറഞ്ഞ് നടന്നിട്ട്, സിനിമ റിലീസായപ്പോള്‍ തമന്നയെ കണ്ട് പിടിയ്ക്കാന്‍ ആരാധകര്‍ പോലും പാടുപെട്ടു. എന്താണ് അണിയറയില്‍ സംഭവിച്ചത്...


തമന്ന പറഞ്ഞത്

ബാഹുബലി ദ കണ്‍ക്ലൂഷന്‍ ക്ലൈമാക്‌സ് ഉണ്ടാവുന്നത് പോലും എന്റെ കഥാപാത്രത്തിലൂടെയാണ്. സിനിമയ്ക്ക് വേണ്ടി ഞാന്‍ കുതിര സവാരിയും വാള്‍പയറ്റും ആയോധനകലയുമൊക്കെ പരിശീലിക്കുകയാണ് എന്നൊക്കെയായിരുന്നു റിലീസിന് മുന്‍പ് വരെ തമന്ന പാടി നടന്നത്.


റിലീസ് ചെയ്തപ്പോള്‍

എന്നാല്‍ ബാഹുബലി ദ കണ്‍ക്ലൂഷന്‍ റിലീസായപ്പോള്‍ പ്രഭാസ് കിടിലം, അനുഷ്‌ക അതിലും കിടിലം, റാണ പൊളിച്ചു, രമ്യ കൃഷ്ണന് പകരം വേറെ ആളില്ല, സത്യരാജ് യോജിച്ച വേഷം... എന്നൊക്കെ പറഞ്ഞെങ്കിലും തമന്നയെ കുറിച്ച് ആരും ഒന്നും മിണ്ടിയില്ല. ചിത്രത്തില്‍ തമന്നയ്ക്ക് വെറും അതിഥി വേഷമായിരുന്നു..


അണിയറയില്‍ സംഭവിച്ചത്

തമന്ന പറഞ്ഞത് പോലെ ചിത്രത്തില്‍ താരത്തിന് വാള്‍പയറ്റും കുതിര സവാരിയുമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ എഡിറ്റിങ് റൂമിലെത്തിയപ്പോള്‍ അതൊക്കെ കട്ട് ചെയ്ത് നീക്കപ്പെടുകയായിരുന്നുവത്രെ. വിഷ്വല്‍ എഫ്ക്ട് ഉപയോഗിച്ച് മെച്ചപ്പെടുത്താന്‍ കഴിയാത്ത രംഗങ്ങള്‍ കട്ട് ചെയ്തപ്പോള്‍ പോയത് തമന്നയുടെ കൂടുതല്‍ ഭാഗങ്ങളായിരുന്നു.


തമന്ന സമാധാനിച്ചത്

നിരൂപണത്തില്‍ തമന്നയുടെ പേര് പരമാര്‍ശിച്ചില്ലെങ്കിലും, ട്രോളന്മാര്‍ കണ്ടത് തമന്നയെ മാത്രമായിരുന്നു. ഒരു ഡയലോഗ് പോലും ചിത്രത്തില്‍ തമന്നയ്ക്കില്ല എന്ന് പറഞ്ഞ് പലരും കളിയാക്കി. എന്നാല്‍ അതൊന്നും വലിയ കാര്യമല്ല, ഇന്ത്യയ്ക്ക് അഭിമാനമായ സിനിമയില്‍ ഭാഗമാകാന്‍ കഴിഞ്ഞതാണ് ഭാഗ്യം എന്ന് പറഞ്ഞ് തമന്ന സ്വയം സമാധാനിച്ചുEnglish summary
Rajamouli's magnum opus 'Baahubali 2' is on its way to cross the Rs 1000 crore bench mark. But, the film's heroine Tamannaah is angry that most of her scenes were mercilessly removed from the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam