»   » മമ്മൂട്ടി രാജമൗലി ചിത്രം, വാര്‍ത്തകള്‍ വ്യാജമോ??? രാജമൗലിക്ക് മുന്നിലുള്ളത് ഒരേ ഒരു കഥമാത്രം!!!

മമ്മൂട്ടി രാജമൗലി ചിത്രം, വാര്‍ത്തകള്‍ വ്യാജമോ??? രാജമൗലിക്ക് മുന്നിലുള്ളത് ഒരേ ഒരു കഥമാത്രം!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായി മാറിയ ബാഹുബലിയുടെ സംവിധായകന്‍ രാജമൗലിയുടെ ചിത്രമേത് അതില്‍ ആരാണ് നായകന്‍ എന്നിവയാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രധാന സംസാര വിഷയം. തെന്നിന്ത്യയിലെ നിരവധി താരങ്ങളുടെ പേര് രാജമൗലിക്കൊപ്പം പറഞ്ഞ് കേട്ടെങ്കിലും ഒന്നിനും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

ബാഹുബലിയുടെ ചിത്രീകരണത്തിനായി രാജമൗലി കേരളത്തിലെത്തിയപ്പോള്‍ മോഹന്‍ലാലുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഉടനെ മോഹന്‍ലാലാണ് അടുത്ത ചിത്രത്തിലെ നായിക എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇപ്പോഴിതാ മമ്മൂട്ടിയുടെ പേരാണ് അടുത്ത രാജമൗലി ചിത്രത്തില്‍ പറഞ്ഞ് കേള്‍ക്കുന്നത്.

ബാഹുബലി ദ കണ്‍ക്ലൂഷന്റെ റിലീസുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ രാജമൗലി മമ്മൂട്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ താരങ്ങള്‍ ഒരു രാജമൗലി ചിത്രം ആഗ്രഹിക്കുന്നുണ്ടെന്നതൊരു വസ്തുതയാണ്.

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് കേരളത്തില്‍ വൈഡ് റിലീസുമായി ബന്ധപ്പെട്ട് തിയറ്റര്‍ ആന്‍ഡ് ഡിസ്ട്രീബ്യൂഷന്‍ അസോസിയേഷന്‍ പ്രസിഡന്റ് ദിലീപിന്റെ ആവശ്യപ്രകാരമാണ് രാജമൗലി മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയത്.

രാജമൗലി തന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടിയെ ആണ് നായകനാക്കുന്നതെന്നും ചിത്രത്തിന്റെ കഥ പറയുന്നതിന് വേണ്ടിയാണ് മമ്മൂട്ടിയെ സന്ദര്‍ശിച്ചതെന്നുമായിരുന്നു വാര്‍ത്തകള്‍. കഥ കേട്ട് മമ്മൂട്ടി കോരിത്തരിച്ചെന്നു വാര്‍ത്തയില്‍ പറയുന്നു.

ബാഹുബലിയുടെ വിജയത്തിന് പിന്നാലെ രാജമൗലി തന്റെ പുതിയ ചിത്രം തുടങ്ങുന്നു എന്ന വാര്‍ത്തകള്‍ രാജമൗലി നിഷേധിച്ചു. ഉടനെ പുതിയ ചിത്ര ആരംഭിക്കുന്ന കാര്യ പരിഗണനയിലില്ലെന്നും അത്തരത്തിലൊരു കഥ കയ്യിലില്ലെന്നും ഒരു വിദേശ മാധ്യമത്തിന് നല്‍കി അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്.

മഹാഭാരതത്തെ ആസ്പദമാക്കി ഒരു ചിത്രം ഒരുക്കുന്നതായി ആദ്യം അറിയിച്ചത് രാജമൗലിയായിരുന്നു. എന്നാല്‍ ചിത്രത്തേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നതിന് മുന്നേ മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സിനിമ പ്രഖ്യാപിച്ചു. ഇതോടെ രാജമൗലി മഹാഭാരതം ഉപേക്ഷിക്കുന്നതായി വാര്‍ത്ത വന്നിരുന്നു.

രാജമൗലി മഹാഭാരതം ഉപേക്ഷിച്ചിട്ടില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ഒരു സിനിമയ്ക്കല്ല ഒന്നിലധികം സിനിമ ചെയ്യാനുള്ള കഥ മഹാഭാരതത്തിലുണ്ടെന്നാണ് രാജമൗലിയുടെ പക്ഷം. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മഹാഭാരതം യാഥാര്‍ത്ഥ്യമാകും. പുതുമുഖങ്ങളാകും ചിത്രത്തില്‍ അഭിനയിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ തന്റെ മനസില്‍ മറ്റ് പുതിയ ചിത്രങ്ങളൊന്നും ഇല്ല. മഹാഭാരതം മാത്രമാണുള്ളതെന്ന് രാജമൗലി വ്യക്തമാക്കി കഴിഞ്ഞു. അപ്പോള്‍ മോഹന്‍ലാല്‍, മമ്മൂട്ടി പേരുകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. മഹാഭരതത്തിന് മുമ്പായ രാജമൗലി ഒരു ചിത്രമൊരുക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

English summary
At present no new movies Rajamouli's mind. Rajamouli met Mammootty, but that was not to tell story.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam