പ്രഭാസിന് മുന്നേ റാണ ദഗ്ഗുപതി വിവാഹം കഴിക്കുമെന്ന് എസ് എസ് രാജമൗലി!!
ബാഹുബലിയുടെ ആരവങ്ങള്‍ ഇനിയും കഴിഞ്ഞില്ല. പ്രഭാസും റാണ ദഗ്ഗുപതിയും സംവിധായകന്‍ എസ് എസ് രാജമൗലിയും മറ്റ് താരങ്ങളുമൊക്കെ ഇപ്പോഴും പ്രേക്ഷകരുടെ ബാഹുബലി താരങ്ങള്‍ തന്നെയാണ്. ആരവങ്ങള്‍ കെട്ടൊഴിയാതെ നില്‍ക്കെ, പ്രശസ്ത ഹിന്ദി ടോക്ക് ഷോ ആയ കോഫി വിത്ത് കരണില്‍ മൂവര്‍ സംഘം എത്തിയിരുന്നു.
റാണ ദഗ്ഗുപതിയും പ്രഭാസും എസ് എസ് രാജമൗലിയും പങ്കെടുത്ത ഷോ അധികം വൈകാതെ സംപ്രേക്ഷണം ചെയ്യും. ഷോയില്‍ നിന്ന് പുറത്തുവന്ന ചില ചിത്രങ്ങള്‍ തന്നെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. മൂവരും ഒരേ തരം വസ്ത്രം ധരിച്ചാണ് ഇരിയ്ക്കുന്നത്. സംവിധായകനും നായകന്മാരും തമ്മിലുള്ള സൗഹൃദത്തെ പറ്റിയും പ്രേക്ഷകര്‍ സംസാരിക്കുന്നു.

ഷോയില്‍ കരണ്‍ പ്രഭാസിന്റെയും റാണ ദഗ്ഗുപതിയുടെയും വിവാഹത്തെ കുറിച്ച് ചോദിച്ചിരുന്നുവത്രെ. പക്ഷെ ചോദ്യത്തോട് പ്രതികരിച്ചത് എസ് എസ് രാജമൗലിയാണ്. പ്രഭാസ് എപ്പോള്‍ വിവാഹം കഴിയ്ക്കും എന്ന് ചോദിച്ചപ്പോള്‍, റാണയുടെ വിവാഹത്തിന് ശേഷം മാത്രമേ പ്രഭാസിന്റെ വിവാഹം ഉണ്ടാകൂ എന്നാണ് രാജമൗലി പറഞ്ഞത്.
എന്തുകൊണ്ടാവും എസ് എസ് രാജമൗലി അങ്ങനെ പറഞ്ഞത് എന്ന് ഇരുത്തി ചിന്തിയ്ക്കുകയാണ് റാണ-പ്രഭാസ് ഫാന്‍സ്. റാണ തന്റെ വധുവിനെ കണ്ടുപിടിച്ചതാണോ.. പ്രഭാസ് വധുവിനെ തിരഞ്ഞുകൊണ്ടിരിയ്ക്കുകയാണെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു.. ഇനിയും പെണ്ണിനെ കിട്ടിയില്ലേ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം.. ഉത്തരങ്ങള്‍ക്കായി കാത്തിരിക്കുക തന്നെ വേണം!!


Click it and Unblock the Notifications











