»   » തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ലൊക്കേഷന്റെ മാതൃകയില്‍ വീടൊരുക്കാന്‍ രാജമൗലി!!! 100 ഏക്കറില്‍???

തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ലൊക്കേഷന്റെ മാതൃകയില്‍ വീടൊരുക്കാന്‍ രാജമൗലി!!! 100 ഏക്കറില്‍???

Posted By: Karthi
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ഇതിഹാസം ചിത്രം കൊണ്ട് ഇന്ത്യയിലെ ഒന്നാം നിര സംവിധായകരുടെ ഗണത്തിലേക്ക് ഉയര്‍ന്ന രാജമൗലി ഇപ്പോള്‍ തന്റെ സ്വപ്‌നത്തിന്റെ പണിപ്പുരയിലാണ്. ഇതിഹാസ സിനിമയ്ക്ക് വേണ്ടി ഇതിഹാസ തുല്യമായ രാജ്യം തന്നെ നിര്‍മിച്ച രാജമൗലി ഇപ്പോള്‍ തനിക്കൊരു വീട് നിര്‍മിക്കാനുള്ള ശ്രമത്തിലാണ്. 

പ്രാങ്ക് വീഡിയോ!!! ആരാധരെ പൊട്ടന്മാരാക്കി ഷാരുഖ്... കണക്ക് പറഞ്ഞ് കാശും വാങ്ങി, കോടികള്‍???

ഇതാ... ആസിഫ് അലിയുടെ മകള്‍... ദുല്‍ഖറിനേയും നിവിനേയും പോലെയല്ല ആസിഫ്???

ബഹ്മാണ്ഡ സിനിമകള്‍ ഒരുക്കുന്ന രാജമൗലി ലളിത ജീവിതം പിന്തുടരുന്ന സംവിധായകനാണ്. വന്‍ അപ്പാര്‍ട്ടുമെന്റുകളോ ആഡംബര വാഹനങ്ങളോ അദ്ദേഹത്തിന് ഇല്ല. തന്റെ ഏറെക്കാലത്തെ സ്വപ്‌നമാണ് രാജമൗലി യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങുന്നത്.

നൂറ് ഏക്കറില്‍

തെലുങ്കാന സംസ്ഥാനത്തെ കട്ടന്‍ ഗോര്‍ മണ്ഡലില്‍ ദൊനകൊണ്ഡയിലാണ് 100 ഏക്കര്‍ സ്ഥലം രാജമൗലി കഴിഞ്ഞ വര്‍ഷം വാങ്ങിയത്. ഇവിടെ തന്റെ സ്വപ്‌ന ഭവനം പണിതുയര്‍ത്താനുള്ള പദ്ധതിയിലാണ് അദ്ദേഹം. അവിടെ എന്തൊക്കെയാണ് വേണ്ടത് എന്ന് സംബന്ധിച്ച് വ്യക്തമായ ധാരണ രാജമൗലിക്കുണ്ട്.

കൃഷി പ്രധാന ലക്ഷ്യം

ആവശ്യമില്ലാതെ കിടക്കുന്ന ഗ്രാമ പ്രദേശമാണ് തന്റെ സ്വപ്‌ന ഭവനത്തിനായി രാജമൗലി തിരഞ്ഞെടുത്തത്. മാന്തോപ്പും പൂന്തോട്ടവുമായി പ്രകൃതി ഭംഗിയാല്‍ നിറഞ്ഞുനില്‍ക്കുന്നൊരു സ്ഥലം കൂടിയാണിത്. ഇവിടെ കൃഷി തന്നെയാണ് രാജമൗലി ലക്ഷ്യം വയ്ക്കുന്നത്.

കലാസംവിധായകന്‍ രവിന്ദറിന്റെ രൂപകല്പന

ഈ നൂറേക്കറില്‍ വലിയൊരു ഫാം ഹൗസും രണ്ട് ചെറിയ വീടുകള്‍ നിര്‍മിക്കാനാണ് രാജമൗലിയുടെ പദ്ധതി. രാജമൗലിയുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് കലാസംവിധായകനായ രവിന്ദര്‍ ആയിരിക്കും വീടുകള്‍ രൂപകല്പന ചെയ്യുന്നത്.

ഫാം ഹൗസ് അവസനാഘട്ടില്‍

രാജമൗലിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം മര്യാദ രാമണ്ണയുടെ കലാസംവിധായകനാണ് രവിന്ദര്‍. മര്യാദ രാമണ്ണയക്കായി നിര്‍മിച്ച വീടിന്റെ മാതൃകയിലാണ് ഫാം ഹൗസിന്റെ നിര്‍മാണം. ഫാം ഹൗസ് അവസാന ഘട്ടത്തിലാണ്.

രാജമൗലി ഒറ്റയ്ക്കല്ല

ബാഹുബലിയുടെ സംഗീത സംവിധായകനും രാജമൗലിയുടെ ബന്ധുവുമായ കീരവാണിയും ഈച്ചയുടെ നിര്‍മാതാവ് സായി കൊരപതിയും ഈ ഫാം ഹൗസിനോട് ചേര്‍ന്ന സ്ഥലം വാങ്ങിയിട്ടുണ്ട്. കൃഷിയാവശ്യത്തിന് ഈ സ്ഥലം ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം

ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ സംവിധായകനാണ് എസ്എസ് രാജമൗലിയെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംവിധായകനുള്ള പ്രതിഫലം മാത്രമല്ല സിനിമയുടെ ലാഭത്തിന്റെ മൂന്നിലൊന്ന് എന്ന നിലയിലായിരുന്നു കരാര്‍.

English summary
Rajamouli is keen to built a Farm House in a 100 acre plot he purchased. This is for the personal use not for the sake of any movie. Art Director Ravindar is designing this dream house of Jakkanna as per the taste of the Filmmaker.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam