ബാഹുബലിയ്ക്ക് ശേഷം ആയിരം കോടിയുടെ ചിത്രവുമായി രാജമൗലി
ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ബോക്‌സോഫീസ് കളക്ഷന്‍സ് ഊതിപ്പാറിച്ച ബാഹുബലിയ്ക്ക് ശേഷം സംവിധായകന്‍ എസ് എസ് രാജമൗലി അടുത്ത ചിത്രത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയൊരുക്കുന്ന ചിത്രം എങ്ങിനെയായാലും ബാഹുബലിയ്ക്കും മകളിലായിരിക്കണമല്ലോ.
എസ് എസ് രാജമൗലി അടുത്തായി ചെയ്യുന്ന ചിത്രത്തിന്റെ ബഡ്കജറ്റ് ആയിരം കോടിയാണെന്നാണ് പുതിയ വാര്‍ത്ത. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷമായിരിക്കും ഈ ചിത്രത്തിലേക്ക് കടക്കുക.

ഗരുഡ എന്നു പേരിട്ടിരിക്കുന്ന ചിത്രം മഹാഭാരത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ഇന്ത്യയിലെ വിവിധഭാഷകളിലുള്ള സൂപ്പര്‍താരങ്ങളെ ഈ ചിത്രത്തിലൂടെ ഒന്നിപ്പിക്കാനാണ് രാജമൗലി ശ്രമിക്കുന്നത്.
ബാഹുബലിയുടെ തിരക്കഥാകൃത്തും രാജമൗലിയുടെ അച്ഛനുമായ വിജയേന്ദ്രപ്രസാദിന്റേതാണ് കഥ. ഹോളിവുഡിന്റെ അള്‍ട്രാ റേഞ്ച് ഗ്രാഫിക്‌സുകളും വിഷ്വല്‍ ഇഫക്ട്‌സും ചിത്രത്തിനായി ഉപയോഗിക്കും. രാജമൗലിയുടെ സ്വപ്നപദ്ധതിയില്‍ ഒന്നുകൂടിയാണത്രെ ഗരുഡ


Click it and Unblock the Notifications