തമിഴ്‌നാട്ടില്‍ അജിത്ത്-രജനി ഫാന്‍സ് തമ്മില്‍ സംഘര്‍ഷം! തമ്മില്‍ തല്ലില്‍ രണ്ടാള്‍ക്കു കുത്തേറ്റു
Recommended Video

തമിഴ്‌നാട്ടില്‍ പൊങ്കലിനോടനുബന്ധിച്ച് രണ്ടു സൂപ്പര്‍ താരചിത്രങ്ങളാണ് ഇന്നു റിലീസ് ചെയ്തത്. രജനീകാന്ത് ചിത്രം പേട്ടയും അജിത്തിന്റെ വിശ്വാസവുമാണ് വമ്പന്‍ റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തിയത്. രണ്ടു സിനിമകള്‍ക്കും വലിയ വരവേല്‍പ്പു തന്നെ ആരാധകര്‍ നല്‍കിയിരുന്നു. പുലര്‍ച്ചെ മുതല്‍ തന്നെ സിനിമയുടെ ഫാന്‍സ് ഷോകള്‍ എല്ലായിടത്തും സംഘടിപ്പിച്ചിരുന്നു.
അധിക സ്ഥലങ്ങളിലൂം ഫാന്‍സ് ഷോകളെല്ലാം ആരാധകര്‍ ആഘോഷമാക്കി മാറ്റി. അതേസമയം ചിത്രത്തിന്റെതായി പുലര്‍ച്ചെ നടന്ന പ്രദര്‍ശനത്തിനു ശേഷം വലിയ രീതിയില്‍ സംഘര്‍ഷവുമുണ്ടായി. സിനിമയുടെ ഷോ കഴിഞ്ഞതിനു ശേഷമുളള ആഘോഷ പരിപാടികള്‍ക്കിടെയാണ് ഇരുതാരങ്ങളുടെയും ആരാധകര്‍ തമ്മില്‍ തമ്മില്‍ തല്ലുണ്ടായത്. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം നടന്നത്.

സംഘര്‍ഷത്തിനിടെ രണ്ടാള്‍ക്കു കുത്തേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം തന്നെ അജിത്തിന്റെ വിശ്വാസം കാണാന്‍ പണം നല്‍കിയില്ലെന്നാരോപിച്ച് തമിഴ്‌നാട്ടിലെ കാഠ്പാഠിയില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. നാല്‍പ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകന്‍ അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊളളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണെന്നും അറിയുന്നു.
അതേസമയം ഇന്ന് റിലീസ് ചെയ്ത രണ്ട് സിനിമകളും വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സിനിമകളുടെ ആദ്യ ഷോകള്‍ അവസാനിച്ചപ്പോഴേക്കും പ്രേക്ഷക പ്രതികരണങ്ങള്‍ വന്നു തുടങ്ങിയിരുന്നു. പഴയകാല രജനീകാന്തിനെ പേട്ടയിലൂടെ വീണ്ടും കാണാന്‍ സാധിച്ചുവെന്നായിരുന്നു ചിത്രത്തെക്കുറിച്ച് അഭിപ്രായം വന്നത്. മികച്ചൊരു മാസ് എന്റര്‍ടെയ്‌നറാണ് വിശ്വാസമെന്നും അജിത്ത് ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നു.


Click it and Unblock the Notifications











