ലിങ്കയില്‍ രജനി മുല്ലപ്പെരിയാര്‍ പണിത എന്‍ജിനീയര്‍
രജനീകാന്തിന്റെ പുതിയ ചിത്രമായ ലിങ്ക ലുക്ക് കണ്ട ആരാധകരെല്ലാം വലിയ സന്തോഷത്തിലാണ്. ബാഷ, പടയപ്പ തുടങ്ങിയ ചിത്രങ്ങളിലേതുപോലുള്ള ഒരു ഗെറ്റപ്പിലാണ് ലിങ്കയില്‍ രജനീകാന്ത് എത്തുന്നതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ കുറച്ചു ചിത്രങ്ങളിലായി സാധാരണമായ വേഷങ്ങളല്ല സ്റ്റൈല്‍ മന്നന്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ പഴയ സ്റ്റൈല്‍ രജനിയെക്കാണാന്‍ ഒരു വിഭാഗം ആരാധകര്‍ക്ക് ആഗ്രഹമേറിയിട്ടുണ്ട്. മുണ്ടും ഷര്‍ട്ടും മേല്‍മുണ്ടുമെല്ലാമണിഞ്ഞ് ട്രഡീഷണല്‍ സ്‌റ്റൈലിലാണ് ലിങ്കയില്‍ രജനിയെത്തുന്നത്.
കെഎസ് രവികുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ അദ്ദേഹം ഡബിള്‍ റോളിലാണ് എത്തുന്നത്. രണ്ട് കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ ഇടഞ്ഞുനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ രജനിച്ചിത്രം എത്തുന്നത് ഈ വിഷയവുമായിട്ടാണ്.

400 വര്‍ഷം മുമ്പ് മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മിച്ച എന്‍ജിനീയറുടെ വേഷമാണ് രജനിയുടെ ഡബിള്‍ റോളില്‍ ഒന്ന്. മറ്റേത് ഇതേ എന്‍ജിനീയറുടെ ഇന്നത്തെ തലമുറയില്‍പ്പെട്ടയാളും. അണക്കെട്ട് നിര്‍മ്മിച്ച് തമിഴ്‌നാടിനെ വന്‍ വരള്‍ച്ചയില്‍ നിന്നും രക്ഷിയ്ക്കുന്നയാളാണ് എന്‍ജിനീയര്‍.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ സാമൂഹിക പ്രസക്തി ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും എന്നാല്‍ ചിത്രത്തിന്റെ പ്രമേയത്തില്‍ വിവാദങ്ങള്‍ക്കുള്ള സാധ്യതകളൊന്നും തന്നെയില്ലെന്നും രവികുമാര്‍ പറയുന്നു. പൊന്‍കുമരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സോനാക്ഷി സിന്‍ഹയും തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌ക ഷെട്ടിയുമാണ് നായികാവേഷത്തില്‍ എത്തുന്നത്. എആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.


Click it and Unblock the Notifications











