ആരാധകരെ ആവേശത്തിലാഴ്ത്തി കാലാ എത്തുന്നു! ഓഡിയോ ലോഞ്ച് തിയ്യതി പുറത്തുവിട്ട് ധനുഷ്
സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാല. കബാലി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രജനിയും പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ മുംബൈയിലെ അധോലോക നായകന്റെ വേഷത്തിലാണ് രജനി എത്തുന്നത്.ബോളിവുഡ് നടി ഹിമ ഖുറേഷി നായികയാവുന്ന ചിത്രത്തില്‍ നടന്‍ ധനുഷും അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിലും പോസ്റ്ററിലും മറ്റും സൂപ്പര്‍സ്റ്റാറിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ മരുമകന്‍ ധനുഷ് തന്നെയാണ് കാല നിര്‍മ്മിച്ചിരിക്കുന്നത്.

പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം 80 കോടി മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗ്യാങ്സ്റ്റര്‍ സിനിമയായി പുറത്തിറങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയതും സംവിധായകനായ പാ രഞ്ജിത്ത് തന്നെയാണ്. നാനാ പടേക്കര്‍, സമുദ്രക്കനി, ഈശ്വരി റാവു, അഞ്ജലീ പാട്ടീല്‍, സുകന്യ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കബാലിയിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സന്തോഷ് നാരായണന്‍ തന്നെയാണ് രജനിയുടെ പുതിയ ചിത്രത്തിനും വേണ്ടിയും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. കബാലിയില്‍ സന്തോഷ് നാരായണന്‍ ഒരുക്കിയ നെരുപ്പ് ഡാ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമുണ്ടാക്കിയ ഗാനങ്ങളിലൊന്നായിരുന്നു.
നേരത്തെ എപ്രില്‍ 27ന് റിലിസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം തമിഴ് സിനിമാ സമരത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. 48 ദിവസത്തോളം നീണ്ടുനിന്ന തമിഴ് സിനിമാ സമരം അടുത്തിടെയായിരുന്നു അവസാനിച്ചിരുന്നത്. സമരം അവസാനിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി സംബന്ധിച്ച് ആരാധകര്‍ ആകാംക്ഷയോടയാണ് കാത്തിരിക്കുന്നത്. റിലീസി്ങ്ങിനൊരുങ്ങുന്നതിനിടെ കാലായുടെ ഓഡിയോ ലോഞ്ച് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ നിര്‍മ്മാതാവായ ധനുഷ് തന്നെയാണ് കാലായുടെ ഓഡിയോ റിലീസ് തിയ്യതി സിനിമാ പ്രേമികളെ അറിയിച്ചിരിക്കുന്നത്. മെയ് ഒമ്പതിനാണ് ചിത്രത്തിലെ പാട്ടുകള്‍ പുറത്തിറങ്ങുന്നത്. രജനീകാന്ത് അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ഓഡിയോ ലോഞ്ച് നടത്തുന്നത്.


Click it and Unblock the Notifications