ആരാധകരെ ആവേശത്തിലാഴ്ത്തി തലൈവര്‍ ചിത്രം കാലയിലെ ആദ്യ ഗാനമെത്തി! വീഡിയോ കാണാം
സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകനാവുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് കാല. കബാലി എന്ന ചിത്രത്തിനു ശേഷം പാ രഞ്ജിത്തും രജനിയും ഒന്നിക്കുന്ന ചിത്രമാണിത്. മുംബൈയിലെ അധോലോക നായകനായാണ് ചിത്രത്തില്‍ രജനി എത്തുന്നത്. കബാലി പോലെ കാലയും വ്യത്യസ്ത സിനിമാനുഭവം നല്‍കുന്ന ചിത്രമായിരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. പൊളിറ്റിക്കല്‍ ഗ്യാങ്ങ്‌സ്റ്റര്‍ വിഭാഗത്തില്‍ ഒരുക്കിയ കാലയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നതും പാ രഞ്ജിത്ത് തന്നെയാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ തലൈവരുടെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസറില്‍ താരം തിളങ്ങിയിരുന്നു. ആദ്യ ടീസറിന് വന്‍ വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. കബാലി പോലെ ഇത്തവണയും മാസും ക്ലാസും ചേര്‍ന്ന ഒരു ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് വരുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ബോളിവുഡ് താരം ഹിമ ഖുറേഷിയാണ് കാലയില്‍ നായികയായി എത്തുന്നത്. നാനാ പടേക്കര്‍, സമുദ്രക്കനി,ഈശ്വരി റാവു, അഞ്ജലി പാട്ടീല്‍, സുകന്യ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ധനുഷിന്റെ ഉടമസ്ഥതയിലുളള വണ്ടര്‍ബാര്‍ ഫിലിംസാണ് കാല നിര്‍മ്മിച്ചിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ കാല 80 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്.
നേരത്തെ റിലീസ് ചെയ്യുന്നതിനും മുന്‍പായി ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയിരുന്നു. ഇന്ത്യയിലെ പ്രമുഖ ടിവി നെറ്റ് വര്‍ക്കുകളിലൊന്നായ സ്റ്റാറാണ് കാല സ്വന്തമാക്കിയിരുന്നത്. 75 കോടിക്കാണ് സാറ്റലൈറ്റ് അവകാശം വിറ്റുപോയതെന്നാണ് അറിയുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ ആദ്യ പാട്ട് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. കബാലിക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കിയ സന്തോഷ് നാരായണന്‍ തന്നെയാണ് കാലയ്ക്ക് വേണ്ടിയും സംഗീതം ചെയ്തിരിക്കുന്നത്. 'സെമ്മ വെയ്റ്റ്' എന്നു തുടങ്ങുന്ന ചിത്രത്തിലെ പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. സന്തോഷ് നാരായണനും ഹരിഹര സുതനും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്.


Click it and Unblock the Notifications