ആരാധകരെ ആവേശത്തിലാഴ്ത്തി രജനി ചിത്രം 'കാലാ'യുടെ റിലീസ് പ്രഖ്യാപിച്ചു! കാണാം
ചലച്ചിത്ര പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് കാലാ. കബാലി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രജനി ചിത്രമാണിത്. ചിത്രത്തില്‍ മുംബൈയിലെ അധോലോക നായകന്റെ വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ നടന്‍ ധനുഷാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കാലയിലെ രജനീകാന്തിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഗ്യാങ്ങ്സ്റ്റര്‍ സിനിമയായി പുറത്തിറങ്ങുന്ന കാലയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നതും സംവിധായകനായ പാ രഞ്ജിത്ത് തന്നെയാണ്. ധനുഷും ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഹിമ ഖുറേഷിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നാനാ പടേക്കര്‍, സമുദ്രക്കനി ഈശ്വരി റാവു,അഞ്ജലി പാട്ടീല്‍, സുകന്യ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം 80 കോടി മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിന് വന്‍ വരവേല്‍പ്പായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ടീസറില്‍ രജനീകാന്തിന്റെ മാസ് എന്‍ട്രിയും ലുക്കുമായിരുന്നു മികച്ചു നിന്നത്. ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നത്. ലോകമെമ്പാടുമുളള രജനി ആരാധകര്‍ എല്ലാം തന്നെയും ടീസറിന് മികച്ച അഭിപ്രായമാണ് അറിയിച്ചിരുന്നത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0 എന്ന ചിത്രവും രജനിയുടെതായി ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ്. കബാലിയിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയ സന്തോഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിനും സംഗീതമൊരുക്കുന്നത്.
കബാലിയില്‍ സന്തോഷ് നാരായണന്‍ ഒരുക്കിയ നെരുപ്പ് ഡാ എന്ന ഗാനം വലിയ തരംഗമായി മാറിയിരുന്നു.നേരത്തെ എപ്രില്‍ 27ന് കാല തിയ്യേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും തമിഴ്‌നാട്ടില്‍ നടന്ന സിനിമാ സമരത്തിന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു.സിനിമാ രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടനകളായിരുന്നു സമരം നടത്തിയിരുന്നത്. എന്നാല്‍ സമരം അവസാനിച്ചതോടെ കാലയുടെ പുതിയ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.ജൂണ്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ ധനുഷ് തന്നെയാണ് കാലയുടെ പുതിയ റിലീസ് തിയ്യതി സിനിമാ പ്രേമികളെ അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications











