സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും തനിക്ക് തിളങ്ങാന്‍ കഴിയുമെന്ന് രജനീകാന്ത്
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ താരങ്ങളായിരുന്നു രജനീകാന്തും കമലഹാസനും. ഇവര്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ തമിഴ്‌നാടില്‍ മാറ്റം കൊണ്ടുവരാനാവും എന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് വന്നിരുന്നത്. ഇതില്‍ കമലഹാസന്‍ തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയപ്പോള്‍ രജനിയുടെ പ്രഖ്യാപനം എന്നുണ്ടാവുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമാ തിരക്കുകള്‍ക്കിടെ ഹിമാലയ യാത്രയിലാണ് രജനീകാന്ത്.
ഹിമാലയ സന്ദര്‍ശത്തിനിടെ ഋഷികേശില്‍ വെച്ച് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രജനീകാന്ത് തന്റെ യാത്രയെയും രാഷ്ട്രീയ പ്രവേശനത്തെയും കുറിച്ച് പ്രതികരിച്ചിരുന്നു. രാഷ്ട്രീയം പോലെ ഒരു വലിയ റിസ്‌ക്ക് തലയില്‍ വെക്കുന്നതിന് മുന്‍പ് ഒരു തയ്യാറാകല്‍ അനിവാര്യമാണെന്ന് എനിക്ക് തോന്നിയിരുന്നുവെന്നും അതിനാലാണ് ഹിമാലയ യാത്രയ്‌ക്കൊരുങ്ങിയതെന്നും നടന്‍ പറഞ്ഞു.

ഇപ്പോള്‍ നൂറ് ശതമാനം എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും, എന്തെന്നാല്‍ സിനിമാ രംഗത്ത് താന്‍ എങ്ങനെ തിളങ്ങിയോ അതു പോലെ തന്നെ രാഷ്ട്രീയത്തിലും തിളങ്ങാന്‍ തനിക്ക് സാധിക്കും,രജനി പറഞ്ഞു. അതേസമയം കാലാ,2.0 എന്നീ ചിത്രങ്ങളാണ് രജനിയുടെതായി പുറത്തിറങ്ങാനുളളത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലയുടെ ടീസര്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കറുപ്പണിഞ്ഞ് കരികാലന്‍ അവതാരമായിട്ടാണ് രജനി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്.

കരികാലന്‍ എന്നായിരുന്നു ചിത്രത്തിന്റെ ടാഗ്ലൈന്‍.ചിത്രത്തില്‍ ബോംബൈയിലെ അധോലോക നായകനായാണ് രജനി എത്തുന്നത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0 ആണ് കാലായ്ക്കു ശേഷമുളള രജനിയുടെ അടുത്ത റിലീസ്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന 2.0 എന്ന ചിത്രവും ആരാധകര്‍ വന്‍പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.


Click it and Unblock the Notifications