കലാഭവന്‍ മണി നായകനാകുന്ന രാജപട്ടം
കലാഭവന്‍ മണി നായകനാകുന്ന രാജപട്ടം
സപ്തംബര്‍ 08, 2000
കലാഭവന്‍ മണി നായകനാകുന്ന രജാപട്ടത്തിന്റെ പൂജയും റിക്കാര്‍ഡിംഗും കഴിഞ്ഞു. കൊച്ചിന്‍ ഹനീഫയുടെ സഹസംവിധായകനായിരുന്ന മോഹന്‍ദാസ് ആണ് രാജപട്ടം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന് തിരക്കഥയെഴുതുന്നതും മോഹന്‍ദാസ് തന്നെയാണ്. കഥ കുഞ്ഞു കൊച്ച്. മദര്‍ ഇന്‍ഡസ് മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സംഗീത (രസിക)യാണ് മണിയുടെ നായിക. ഇവര്‍ക്കു പുറമെ കൊച്ചിന്‍ ഹനീഫ, എന്‍.എഫ് വര്‍ഗ്ഗീസ്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, രാജന്‍ പി. ദേവ്, ജോസ് തോട്ടം, രാജേഷ് കുമാര്‍, ഇന്ദ്രന്‍സ്, സാലു കൂറ്റനാട്, മച്ചാന്‍ വര്‍ഗ്ഗീസ്, രഹ്ന, സീനത്ത്, ശാന്തകുമാരി, പ്രിയങ്ക എന്നിവരും അഭിനയിക്കുന്നു.
എസ്. രമേശന്‍നായരുടേതാണ് ഗാനങ്ങള്‍. സംഗീതം ബേണി ഇഗ്നേഷ്യസ്. ജയചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, സുജാത എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം റാണാപ്രതാപും വാര്‍ത്താവിതരണം എബ്രഹാം ലിങ്കണും നിര്‍വഹിക്കുന്നു.


Click it and Unblock the Notifications