»   » നയന്‍താര ആര്യ വിവാഹം എന്ന്?

നയന്‍താര ആര്യ വിവാഹം എന്ന്?

Posted By:
Subscribe to Filmibeat Malayalam

ആറ്റ്‌ലീ കുമാര്‍ സംവിധാനം ചെയ്ത രാജാ റാണി വന്‍ഹിറ്റിലേക്കു കുതിക്കുമ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് മൂന്നു മലയാളികളാണ്. നായികമാരായ നയന്‍താരയും നസ്‌റിയ നസ്‌റിനും നായകന്‍ ആര്യയും. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയാണ് ആര്യയുടെ മുത്തച്ഛന്‍. നായകനായി തിളങ്ങുന്നത് തമിഴിലാണെങ്കിലും ആര്യ കുടുംബപരമായി നോക്കുമ്പോള്‍ മലയാളി തന്നെ.

ആര്യയും ജയ് യുമാണ് രാജാ രാണിയിലെ നായകന്‍മാര്‍. സംവിധായകന്‍ ശങ്കറിന്റെ അസോസിയേറ്റ് ആയിരുന്നു ആറ്റ്‌ലീ കുമാര്‍. കന്നിചിത്രത്തിന് തിരക്കഥയെഴുതി അദ്ദേഹം നേരെ പോയത് തമിഴിലെ ന്യൂജനറേഷന്‍ സംവിധായ ഹീറോ മുരുകദോസിനെ കാണാനാണ്. പ്രണയ പരാജയത്തിനു ശേഷം വിവാഹിതരാകുന്ന രണ്ടുപേര്‍ ഒടുവില്‍ സ്‌നേഹിക്കുന്ന കഥ വളരെ വ്യത്യസ്തമായി പറഞ്ഞവതരിപ്പിക്കാന്‍ ആറ്റ്‌ലിക്കു സാധിച്ചപ്പോള്‍ മുരുകദോസ് സിനിമ നിര്‍മിക്കാമെന്നേറ്റു.

Arya and Nayanthara

നായകനായി ആര്യയും ജയും, നായികമാരായി നയന്‍താരയും നസ്‌റിയയും. ചിത്രീകരണത്തിനിടെ നയന്‍താരയും ആര്യയും പ്രണയത്തിലായെന്ന വാര്‍ത്ത, രണ്ടുപേരും ചിത്രം റിലീസ്‌ചെയ്യുന്നതോടെ വിവാഹം കഴിക്കുമെന്ന പ്രചാരണം. എല്ലാംകൊണ്ടും രാജാറാണി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. പ്രമേയത്തിലെ വ്യത്യസ്തതയും അവതരണത്തിലെ പുതുമയും നയന്‍താരയുടെയും ആര്യയുടെയും സൂപ്പര്‍ പെര്‍ഫോമന്‍സുമായപ്പോള്‍ രാജാറാണി വന്‍ ഹിറ്റ്.

ആദ്യദിവസം തന്നെ 3.5 കോടി രൂപയാണ് ചിത്രം കലക്ട് ചെയ്തത്. 25 കോടി രൂപയാണ് ആകെ നിര്‍മാണ ചെലവ്. ആദ്യവാരം തന്നെ 12കോടി കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നു നേടുകയും ചെയ്തു. കേരളത്തിലെ തിയറ്ററുകളിലെല്ലാം ചിത്രം നിറഞ്ഞോടുകയാണ്.

ചിത്രത്തില്‍ നയന്‍താര അവതരിപ്പിക്കുന്ന റജിന എന്ന കഥാപാത്രം നയന്‍സിന്റെ അഭിനയ ജീവിതത്തില്‍ ഒരു നാഴികക്കലാണ്. ഇത്രയും നാള്‍ നയന്‍താര പിടിച്ചുനിന്നിരുന്നത് ഗ്ലാമറിന്റെ പിന്‍ബലത്തിലായിരുന്നു. ഗല്‍മര്‍ ഇല്ലാതെയും ചിത്രം വിജയിപ്പിക്കാന്‍ കഴിയുമെന്ന് നയന്‍താര തെളിയിച്ചു കഴിഞ്ഞു. നായകനായ ആര്യയെക്കാള്‍ ചിത്രത്തില്‍ ശോഭിച്ചത് നയന്‍താരയായിരുന്നു. ചെറുവേഷമാണെങ്കിലും കീര്‍ത്തനയിലൂടെ നസ്‌റിയയും തിളങ്ങി.

തമിഴില്‍ ഈ വര്‍ഷമിറങ്ങിയ ഏറ്റവും സൂപ്പര്‍ഹിറ്റ് ചിത്രമായിരിക്കും രാജാ റാണിയെന്ന് ഉറപ്പായി. ചിത്രത്തിന്റെ വിജയത്തോടെ നായകന്‍ ആര്യയുടെ റാങ്കുംകുതിച്ചു. അടുത്തകാലത്തൊന്നും ഹിറ്റുകളില്ലാതെ ഇരിക്കുകയായിരുന്നു ആര്യ. രാജാറാണി വിജയിച്ചു. ഇനി നയന്‍സും ആര്യയും എന്നു വിവാഹം കഴിക്കുമെന്നു കൂടി അറിഞ്ഞാല്‍ മതി.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam