രാജസേനന്‍ ടാക്‌സിയുമായെത്തുന്നു

By Nirmal Balakrishnan

Rajasenan
ഹിറ്റ് സംവിധായകനായിരുന്ന രാജസേനന്‍ ടാക്‌സിയിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. ജയറാമിന് മലയാള സിനിമയില്‍ നല്ലൊരു സ്ഥാനം നല്‍കിയ രാജസേനന്‍ ജയറാം കൈവിട്ടതോടെ പരാജയങ്ങളുടെ കൂട്ടുകാരനായി മാറുകയായിരുന്നു. അടുത്തിടെ സംവിധാനം ചെയ്ത ചിത്രമൊന്നും നിലംതൊടാതെ പൊട്ടിയതോടെ സീരിയല്‍ രംഗത്തേക്കു മാറേണ്ടി വന്നു രാജസേനന്.

പുതുമുഖങ്ങളെ കൂട്ടുപിടിച്ചുകൊണ്ടാണ് 72 മോഡല്‍ എന്ന ചിത്രത്തിലൂടെ രാജസേനന്‍ തിരിച്ചുവരവിനൊരുങ്ങുന്നത്. കഥയുംതിരക്കഥയും രാജസേനന്‍ തന്നെയാണ് ഒരുക്കുന്നത്. വിജയരാഘവന്‍, ഗോവിന്ദ് പത്മസൂര്യ, സോണിയദാസ്, ഭരത് ചന്ദ്ര എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

കടിഞ്ഞൂല്‍ കല്യാണം, അയലത്തെ അദ്ദേഹം, ആദ്യത്തെ കണ്‍മണി, സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡ്, മേലേപറമ്പില്‍ ആണ്‍വീട്, കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍, മലയാളി മാമനു വണക്കം എന്നിങ്ങനെ ജയറാം നായകനായി നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത രാജസേനന്‍ മലയാളത്തിലെ മിനിമം ഗാരന്റിയുള്ള സംവിധായകനായിരുന്നു.

എന്നാല്‍ തിരക്കഥയൊരുക്കിയിരുന്ന റാഫി മെക്കാര്‍ട്ടിന്‍ കൈവിട്ടതോടെ ഹിറ്റുകള്‍ കുറഞ്ഞു. നായകനായ ജയറാം ഡേറ്റ് നല്‍കാതെയായതോടെ രാജസേസന്റെ നില കൂടുതല്‍ പരുങ്ങലിലായി. സുരേഷ്‌ഗോപി, ദിലീപ്, പൃഥ്വിരാജ് എന്നിവരെയൊക്കെ നായകനാക്കിയെങ്കിലും ജയറാമുമൊത്തുള്ളതുപോലെയുള്ള ഹിറ്റൊരുക്കാന്‍ സാധിച്ചില്ല. അടുത്തിടെ സംവിധാനം ചെയ്ത ഇന്നാണാ കല്യാണം, ഒരു സ്‌മോള്‍ ഫാമിലി എന്നിവയൊന്നും ഒരാഴ്ച പോലും തിയറ്ററില്‍ ഓടിയില്ല.

കഥയുടെ ആവര്‍ത്തന വിരസതയാണ് ഇദ്ദേഹത്തിന്റെ ചിത്രം പരാജയപ്പെടാന്‍ കാരണമായത്. ആള്‍മാറാട്ട ചിത്രങ്ങളുടെ മാര്‍ക്കറ്റ് ഇടിഞ്ഞത് സംവിധായകന്‍ അറിഞ്ഞിരുന്നില്ല. പുതിയ ടാക്‌സി രാജസേനന് നേട്ടങ്ങളുടെ ഓട്ടം നല്‍കട്ടെയെന്നു പ്രത്യാശിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X