twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയില്‍ ദിലീപ് കൊണ്ടുവന്ന കീഴ്‌വഴക്കം!!! പിന്നീട് ജയറാമും അതേറ്റെടുത്തു???

    നടനെ ആശ്രയിച്ചാണ് ഇപ്പോള്‍ മലയാള സിനിമ മുന്നോട്ട് പോകുന്നതെന്ന് രാജസേനന്‍.

    By Karthi
    |

    നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമയില്‍ നിന്നും അനുകൂലിച്ചും പ്രതികൂലിച്ചു നിരവധിപ്പേരാണ് രംഗത്ത് എത്തുന്നത്. ദിലീപ് മൂലം സിനിമയില്‍ അവരങ്ങള്‍ നഷ്ടമായവരും അവസരങ്ങളും ലഭിച്ചവരും മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ നിറയുന്ന ട്രോളുകളില്‍ വിഷയമാകുന്നതും ഇതൊക്കെ തന്നെ.

    താന്‍ പറയാത്ത് കാര്യങ്ങള്‍ ട്രോളുകള്‍ക്ക് വിഷയമാക്കുന്നുവെന്നും അത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും പറഞ്ഞ് സംവിധായകനായ രാജസേനന്‍ രംഗത്തെത്തി. രാജസേനന് സിനിമയിലെ അവസരങ്ങള്‍ നഷ്ടമാക്കിയത് ദിലീപാണ് എന്ന് പറഞ്ഞായിരുന്നു ട്രോളുകള്‍. സിനിമയില്‍ ദിലീപ് സൃഷ്ടിച്ച ചില കീഴ്‌വഴക്കങ്ങളേക്കുറിച്ചും രാജസേനന്‍ വ്യക്തമാക്കുന്നു.

    തന്റെ സിനിമകളിലെ ഇടവേളയ്ക്ക് കാരണം

    തന്റെ സിനിമകളിലെ ഇടവേളയ്ക്ക് കാരണം

    താന്‍ സിനിമ ചെയ്തിരുന്ന കാലത്ത് ഇല്ലാതിരുന്ന കീഴ് വഴക്കങ്ങള്‍ ഇന്നത്തെ സിനിമയില്‍ ഉണ്ടെന്ന് രാജസേനന്‍ പറയുന്നു. തന്റെ സിനിമകള്‍ക്കിടയില്‍ വലിയ ഇടവേളകള്‍ വന്നതും തനിക്ക് ഇത്തരം രീതികള്‍ പരിചിതമല്ലാത്തതിനാലാണെന്നും അദ്ദേഹം പറയുന്നു.

    മലയാള സിനിമയിലെ പുതിയ കീഴ്‌വഴക്കം

    മലയാള സിനിമയിലെ പുതിയ കീഴ്‌വഴക്കം

    തിരക്കഥയുമായി ഇന്ന് ആദ്യം എത്തേണ്ടത് നടന്റെ അടുക്കലാണ്. പിന്നീടെല്ലാം തീരുമാനിക്കുന്നത്. അയാളാണ്. നായിക ആരാകണം, ക്യാമറമാന്‍ ആര്, മറ്റ് താരങ്ങള്‍ ആരൊക്കെ എന്നൊക്കെ നടന്റെ താല്പര്യങ്ങളാണ്. ഇപ്പോള്‍ മലയാള സിനിമയില്‍ ഇത് പ്രബലമായിട്ടുണ്ടെന്നും രാജസേനന്‍ പറയുന്നു.

    ദിലീപ് കൊണ്ടുവന്ന രീതി

    ദിലീപ് കൊണ്ടുവന്ന രീതി

    ഒരു സിനിമയുടെ എല്ലാക്കാര്യങ്ങളിലും നടന്‍ ഇടപെടുന്ന രീതി ആദ്യ കാലങ്ങളില്‍ ഇല്ലായിരുന്നു. ആ രീതി ആദ്യം കൊണ്ടുവരുന്നത് ദിലീപാണെന്നും രാജസേനന്‍ ആരോപിക്കുന്നു. ഇവിടെ സംവിധായകനും നിര്‍മാതാവിനും കാര്യമായ ഒരു വിലയും ഇല്ലെന്ന് അദ്ദേഹം പറയുന്നു.

    ഇപ്പോള്‍ ജയറാമും ഇതേ പാതയില്‍

    ഇപ്പോള്‍ ജയറാമും ഇതേ പാതയില്‍

    ഒരു കാലത്ത് ജയറാം രാജസേനന്‍ കൂട്ടുകെട്ടില്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ആ സൗഹൃദം പിന്നീട് തകരുന്നതാണ് കണ്ടത്. ദിലീപിന്റെ രീതികള്‍ ജയറാമും പിന്തുടരാന്‍ തുടങ്ങിയതോടെയാണ് താന്‍ ജയറാമുമായി അകന്നതെന്നും രാജസേനന്‍ വ്യക്തമാക്കുന്നു.

    ഈ രീതിയോട് താല്പര്യമില്ല

    ഈ രീതിയോട് താല്പര്യമില്ല

    നടന്റെ ഇഷ്ടപ്രകാരം സിനിമ ചെയ്യുന്ന രീതിയോട് തനിക്ക് താല്പര്യമില്ല. അവര്‍ക്ക് വേണ്ട രീതിയില്‍ കഥ തിരുത്തി എഴുതാന്‍ വരെ അവര്‍ ആവശ്യപ്പെടുത്തുന്നു. താന്‍ ഒരു തിരക്കഥ പൂര്‍ത്തിയാക്കി നിര്‍മാതാവിന് വേണ്ടി കാത്തിരിക്കുകയാണ്. എന്നാല്‍ നടന്റെ സമീപത്തേക്ക് പോകില്ലെന്നും ആ രീതി തനിക്കറിയില്ലെന്നും രാജസേനന്‍ പറയുന്നു.

    ട്രോളുകള്‍ക്കെതിരെ

    ട്രോളുകള്‍ക്കെതിരെ

    ദിലീപ് തന്റെ സിനിമ ജീവിതം തകര്‍ത്തു എന്ന തരിത്തില്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന ട്രോളുകള്‍ തന്നെ വേദനിപ്പിച്ചുവെന്ന് രാജസേനന്‍ പറയുന്നു. തന്റെ സിനിമ ജീവിതം ആരും തകര്‍ത്തിട്ടില്ലെന്നും ദിലീപ് തകര്‍ത്തതായി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

    ദിലീപ് പറഞ്ഞ് പറ്റിച്ചു

    ദിലീപ് പറഞ്ഞ് പറ്റിച്ചു

    ദിലീപ് തന്നെ പറഞ്ഞ പറ്റിച്ച ഒരു സാഹചര്യമുണ്ടായി എന്നും ഇത് ദിലീപിനും തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ സിബി കെ തോമസിനും അറിയാമെന്നും രാജസേനന്‍ വ്യക്തമാക്കുന്നു. രാജസേനന് ഡേറ്റ് നല്‍കിയ ദിലീപ് തിരക്കഥ എഴുതാന്‍ ഉദയകൃഷ്ണ സിബി കെ തോമസിനെ നിര്‍ദേശിക്കുകയായിരുന്നു.

    English summary
    Now Malayala Cinema depending the actors more than the script and director. Dileep adopt this trend in Malayala cinema and later Jayaram also following this.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X