»   » ട്രോളുണ്ടാക്കുന്നവര്‍ ബുദ്ധിമാന്മാര്‍ ആണ്! എന്നാല്‍ ആരെയും നോവിക്കരുതെന്ന് രാജസേനന്‍! കാരണമിതാണ്!!!

ട്രോളുണ്ടാക്കുന്നവര്‍ ബുദ്ധിമാന്മാര്‍ ആണ്! എന്നാല്‍ ആരെയും നോവിക്കരുതെന്ന് രാജസേനന്‍! കാരണമിതാണ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ പലരും ഉന്നയിച്ചിരുന്നു. അക്കൂട്ടത്തില്‍ ചാനല്‍ ചര്‍ച്ചകളിലും മറ്റുമായി സംവിധായകന്‍ രാജസേനന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

ദിലീപിനെ കാവ്യയും കൈവിട്ടോ? വഴിപാടായി പൊന്നിന്‍ കുടം കാവ്യയ്ക്കും അമ്മയ്ക്കും മാത്രം!!

മീനാക്ഷി മഞ്ജുവിനൊപ്പം! മഞ്ജു വാര്യര്‍ വിദേശത്തേക്ക് പോയത് മകളെ കാണാനാണോ?

എന്നാല്‍ തനിക്കെതിരെ വരുന്ന ട്രോളുകള്‍ക്ക് പ്രതികരണവുമായി രാജസേനന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലുടെ പങ്കുവെച്ച വീഡിയോയിലുടെയാണ് രാജസേനന്‍ താന്‍ പറഞ്ഞ പല കാര്യങ്ങളും വളച്ചൊടിക്കുകയായിരുന്നെന്നും അതാണ് പിന്നീട് ട്രോളുകളായി വരുന്നതെന്നുമാണ് രാജസേനന്‍ പറയുന്നത്.

രാജസേനനെതിരെ ട്രോളുകള്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംവിധായകന്‍ രാജസേനന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെടുത്തി നടത്തിയ ചാനല്‍ ചര്‍ച്ചകളില്‍ സംസാരിച്ച കാര്യങ്ങളാണ് ട്രോളുകളായി പ്രത്യക്ഷപ്പെട്ടിരുന്നത്.

ട്രോള്‍ ഉപദ്രവമായി മാറരുത്

ട്രോളുകള്‍ ചെയ്യുന്നവര്‍ പലരും നല്ല തലയുള്ളവരാണെന്നാണ് രാജസേനന്‍ പറയുന്നത്. എന്നാല്‍ അതിന്റെ പിന്നില്‍ എന്തെങ്കിലും ന്യായീകരണങ്ങള്‍ വേണമെന്നും അത് മറ്റുള്ളവരെ ഉപദ്രവിക്കുന്ന തരത്തില്‍ ആകരുതെന്നുമാണ് രാജസേനന്‍ പറയുന്നത്.

ഇതൊക്കെ ഞാന്‍ പറയാത്ത കാര്യങ്ങളാണ്

ദിലീപിനെക്കുറിച്ച് ചാനല്‍ ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അവിടെ താന്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും വളച്ചൊടിച്ചാണ് മറ്റുള്ളവര്‍ പറയുന്നത്.

എന്റെ സിനിമാ ജീവിതം തകര്‍ത്തത്

എന്റെ സിനിമാ ജീവിതം തകര്‍ത്തത് ദിലീപാണെന്ന് തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അത് തെറ്റാണ്. ദിലീപ് എന്റെ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ചിട്ടുമില്ല അങ്ങനെ ഒരു കാര്യം താന്‍ പറഞ്ഞിട്ടില്ലെന്നുമാണ് രാജസേനന്‍ പറയുന്നത്.

ദിലീപ് സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു

ദിലീപിനെ നായകനാക്കി വലിയൊരു സിനിമ സംവിധാനം ചെയ്യാന്‍ താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഞാനറിയാതെ ദിലീപ് അതില്‍ നിന്നും പിന്മാറുകയായിരുന്നു. അത് എന്നെ പോലെ ദിലീപിനും അരിയാമെന്നും രാജസേനന്‍ പറയുന്നു.

അമ്മ സംഘടനയെക്കുറിച്ച് പറഞ്ഞതൊക്കെ സത്യമാണ്

ഇപ്പോഴത്തെ സിനിമ നിര്‍മാണത്തിന് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ അമ്മ സംഘടനയെക്കുറിച്ച് പറഞ്ഞതൊക്കെ ശരിയാണെന്നും ഇപ്പോള്‍ സിനിമയില്‍ നെഗറ്റീവ് കാര്യങ്ങളാണ് നടക്കുന്നതെന്നും സംവിധായകന്‍ പറയുന്നു.

തന്റെ സിനിമയില്‍ ഇടവേള വന്നത് ഇത് കൊണ്ടാണ്

തന്റെ സിനിമാ ജീവിതത്തിന് ഇടവേള വന്നതിന് കാരണം സിനിമയിലെ നെഗറ്റീവ് കാര്യങ്ങള്‍ കൊണ്ടാണെന്നാണ് രാജസേനന്‍ പറയുന്നത്.

തനിക്ക് യോജിക്കാന്‍ കഴിയില്ല

സിനിമയ്ക്ക് വേണ്ടി ഒരു നടന്റെ അടുത്ത് ചെന്നാല്‍ അയാള്‍ നായികയെ മാറ്റണം ക്യാമറമാനെ മാറ്റണം എന്നിങ്ങനെ പല കാര്യങ്ങളും മാറ്റാന്‍ പറയും ഇത് തനിക്ക് യോജിക്കാന്‍ കഴിയാത്ത കാര്യമാണെന്നാണ് രാജസേനന്‍ പറയുന്നത്.

English summary
Rajasenan About Troll media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X