twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജും ആഷിക്ക് അബുവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കള്‍! വിമര്‍ശനവുമായി രാജസേനന്‍

    By Prashant V R
    |

    പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്റെ പ്രഖ്യാപനം അടുത്തിടെയായിരുന്നു നടന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയിരുന്നത്. വാരിയംകുന്നന്‍ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ രാജസേനന്റെതായി വന്ന പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജസേനന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.

    prithviraj-rajasenan-aashiqabu

    കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കളാണ് പൃഥ്വിരാജും ആഷിക്ക് അബുവുമെന്ന് സംവിധായകന്‍ പറയുന്നു. വാരിയംകുന്നന്‍ എന്ന സിനിമയുമായി ഇവര്‍ മുന്നോട്ട് വന്നാല്‍ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും രാജസേനന്‍ പറയുന്നു. രാജസേനന്റെ വാക്കുകളിലേക്ക്: കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് സംഭവിച്ച നല്ല കാര്യങ്ങളെ എല്ലാം എതിര്‍ത്തവരാണ് ഈ ആഷിക്ക് അബുവും പൃഥ്വിരാജും.

    മൂന്ന് തലമുറകള്‍! അച്ഛന്റെ ചിത്രത്തിനൊപ്പം പൃഥ്വിയും ഇന്ദ്രനും മക്കളും! പങ്കുവെച്ച് സുപ്രിയമൂന്ന് തലമുറകള്‍! അച്ഛന്റെ ചിത്രത്തിനൊപ്പം പൃഥ്വിയും ഇന്ദ്രനും മക്കളും! പങ്കുവെച്ച് സുപ്രിയ

    അവരുടെ രാഷ്ട്രീയം അതാണ്. കാരണം അവര്‍ കമ്മ്യൂണിസ്റ്റുകാരാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരിക്കലും രാജ്യം നന്നാകാന്‍ താല്‍പര്യം കാണില്ല. അവര്‍ക്ക് എന്നും ജനങ്ങള്‍ പട്ടിണിയിലും വിദ്യഭ്യാസമില്ലാതെയും ബുദ്ധി വികസിക്കാതെയും ജീവിക്കുന്നതിലാണ് താല്‍പര്യം. അല്ലെങ്കില്‍ അവര്‍ക്ക് വോട്ട് കിട്ടില്ല.

    നയന്‍താര അറിയാത്ത ആ രഹസ്യം! ലേഡീ സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് ചാര്‍മിളയുടെ വെളിപ്പെടുത്തല്‍നയന്‍താര അറിയാത്ത ആ രഹസ്യം! ലേഡീ സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് ചാര്‍മിളയുടെ വെളിപ്പെടുത്തല്‍

    Recommended Video

    Aashiq Abu's reply to BJP cyber attack regarding his new movie with Prithviraj Sukumaran

    ബുദ്ധി വളര്‍ന്നിടത്ത് കമ്മ്യൂണിസം നശിച്ചിട്ടുണ്ട് അതാണ് അതിന്റെ സത്യം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കളായ ആഷിക്ക് അബുവും പൃഥ്വിരാജും സിനിമയുടെ ആള്‍ക്കാരായി മാറിയപ്പോള്‍ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ചരിത്രം വളച്ചൊടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ടിവിയില്‍ ഒകെ ഇവര്‍ ഇരുന്ന് സംസാരിക്കുന്നത് കണ്ടിട്ടില്ലെ. ആദ്യം നമുക്ക് തോന്നും കേരളാണ് ഇന്ത്യയെന്ന്. കോവിഡിന്റെ കാര്യത്തില്‍ കേരളം ഒന്നാമതാണെന്ന് പറയും.

    റോഷന്റെ അടികൊണ്ട് നല്ലോണം വേദനിച്ചു! കപ്പേളയിലെ ആ രംഗത്തെക്കുറിച്ച് അന്ന ബെന്‍റോഷന്റെ അടികൊണ്ട് നല്ലോണം വേദനിച്ചു! കപ്പേളയിലെ ആ രംഗത്തെക്കുറിച്ച് അന്ന ബെന്‍

    കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഫ്‌ളൈറ്റ് ഇറങ്ങിയ പ്രവാസികള്‍ കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടതാണ്. ഇതൊക്കെ കൊണ്ടുതന്നെ ഈ സിനിമയും ചരിത്രം വളച്ചൊടിക്കും. അവര്‍ പറയുന്ന പ്രസ്താവനകളില്‍ തന്നെ ഇത് കാണാം. അതുകൊണ്ടുളള വിമര്‍ശനങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. അവര്‍ക്ക് സിനിമ എടുക്കാനുളള അവകാശം ഉളളത് പോലെ ഇതിനെ വിമര്‍ശിക്കാനുളള അവകാശവും നമുക്കുണ്ട്. രാജസേന്‍ അഭിമുഖത്തില്‍ പറഞ്ഞു.

    അഭിയുടെ വീട്ടില്‍ ചെന്നപ്പോള്‍ കണ്ട ആ കാഴ്ച! വികാരനിര്‍ഭര കുറിപ്പുമായി സീമാ ജി നായര്‍.അഭിയുടെ വീട്ടില്‍ ചെന്നപ്പോള്‍ കണ്ട ആ കാഴ്ച! വികാരനിര്‍ഭര കുറിപ്പുമായി സീമാ ജി നായര്‍.

    Read more about: prithviraj aashiq abu
    English summary
    Rajasenan's reaction about prithviraj aashiq abu movie variyamkunnan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X