»   » ജയറാമിന് ഈഗോയാണെന്ന് രാജസേനന്‍

ജയറാമിന് ഈഗോയാണെന്ന് രാജസേനന്‍

Posted By:
Subscribe to Filmibeat Malayalam

രാജസേനന്‍ ചിത്രത്തില്‍ ജയറാം അഭിനയിക്കുന്നില്ലെന്ന് പറയുമ്പോള്‍ ആരും ഒന്നാലോചിക്കും ജയറാം വന്ന വഴി മറക്കുകയാണോ. മേലെ പറമ്പിലെ ആണ്‍വീട്, കടിഞ്ഞൂല്‍ കല്യാണം, അയലത്തെ അദ്ദേഹം, മലയാളി മാമന് വണക്കം, സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡ്, അനിയന്‍ ബാവ ചേട്ടന്‍ബാവ തുടങ്ങി എത്രയോ ചിത്രങ്ങള്‍. സത്യത്തില്‍ ജയറാം എന്ന നടനെ മുഖ്യധാരയിലെത്തിച്ചത് രാജസേനന്‍ എന്ന സംവിധായകന്റെ ചിത്രങ്ങളാണ്.

അപ്പോള്‍ പിന്നെ രാജസേനന്‍ പറയുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. എന്താണ് രാജസേനന്‍ പറഞ്ഞതെന്നല്ലെ. ജയറാമിന് ഈഗോയാണത്രെ. സിനിമകളില്‍ അവസരങ്ങളില്ലാത്ത സമയങ്ങളില്‍ ജയറാമിന് നല്ല വേഷങ്ങള്‍ നല്‍കി മുന്‍ നിരയിലെത്തിച്ചത് തനാണ്. എന്നിട്ടിപ്പോള്‍ നടന്‍ തന്നെയും വന്നവഴിയും മറക്കുകയാണെന്നാണ് രാജസേനന്‍ പറയുന്നത്.

Jayaram and Rajasenan

ജയറാം എന്ന നടന്റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ സംവിധായകനാണ് താന്‍. അഭിനയിച്ച എല്ലാ സിനിമകളും പൊട്ടിപൊളിഞ്ഞ് നില്‍ക്കുമ്പോഴാണ് കടിഞ്ഞൂല്‍ കല്യാണം എന്ന ചിത്രത്തില്‍ താന്‍ ജയറാമിന് അവസരം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ജയറാം ഏറെ മാറി. താന്‍ ഫോണില്‍ വിളിച്ചാല്‍ ഇപ്പോള്‍ വിളിക്കാം എന്ന് പറഞ്ഞ് കട്ട് ചെയ്യും. എനിക്കറിയാം ഞാന്‍ ഡേറ്റ് ചോദിക്കുമോ എന്ന് പേടിച്ചാവും. എന്നാല്‍ ഇനി ജയറാം ഇങ്ങോട്ട് വന്ന് ആവശ്യപ്പെടാതെ പ്രതികിക്കല്ലെന്ന് രാജസേനന്‍ വ്യക്തമാക്കി.

തകര്‍ച്ചകളില്‍ നിന്നെല്ലാം അതിജീവിച്ച് ഇടക്കാലത്ത് ജയറാം സിനിമയില്‍ സജീവമായിരിക്കുകയാണ്. എന്നാല്‍ രാജസേനനാകട്ടെ ഒരുക്കിയ എല്ലാ ചിത്രങ്ങളും പൊളിഞ്ഞു. അതുകൊണ്ടാവാം തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടുന്ന രാജസേനന് ഡേറ്റ് നല്‍കേണ്ടെന്ന് ജയറാം തീരുമാനിച്ചതെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.

English summary
Director Rajasenan harshly criticizing Jayaram that he have ego

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam