രാജസേനന്‍ നായകനാകുന്നു

By Staff

ബാലചന്ദ്ര മേനോനും ശ്രീനിവാസനും പിന്നാലെ സംവിധായകന്‍ രാജസേനനും സ്വന്തം ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ചലച്ചിത്ര രംഗത്തുള്ള രാജസേനന്‍ 'ഭാര്യ ഒന്ന്‌ മക്കള്‍ മൂന്ന്‌'എന്ന ചിത്രത്തിലൂടെയാണ്‌ നായകവേഷമണിയുന്നത്‌.

ഹാസ്യ ചിത്രങ്ങളിലൂടെ ജയറാമിനെ സൂപ്പര്‍ താരമാക്കുന്നതില്‍ മുഖ്യ പങ്ക്‌ വഹിച്ച രാജസേനന്‍ താന്‍ സംവിധാനം ചെയ്‌ത ജയറാം ചിത്രങ്ങളുടെ ശൈലിയില്‍ തന്നെയാണ്‌ പുതിയ ചിത്രവും ഒരുക്കുന്നത്‌.

കോടീശ്വര കുടുംബത്തില്‍ നിന്ന്‌ പിതാവുമായി തെറ്റിപ്പിരിയുകയും പോസ്‌റ്റ്‌ മാസ്‌റ്ററായി പരിമിത ശംബളം കൊണ്ട്‌ ഞെങ്ങി ഞെരുങ്ങി ജീവിയ്ക്കേണ്ടി വരികയും ചെയ്യുന്ന ചന്ദ്രമോഹന്‍ തമ്പിയെന്ന കഥാപാത്രത്തെയാണ്‌ രാജസേനന്‍ അവതരിപ്പിയ്‌ക്കുക. ചന്ദ്രമോഹന്റെ ഭാര്യാ വേഷത്തിലേക്ക്‌ നാദിയ മൊയ്‌തുവിനെയാണ്‌ നിശ്ചയിച്ചിരിയ്‌ക്കുന്നത്‌.
നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു ഹാസ്യ ചിത്രമായിരിക്കും 'ഭാര്യ ഒന്ന്‌ മക്കള്‍ മൂന്ന്‌' എന്ന്‌ രാജസേനന്‍ പറയുന്നു. രാജസേനന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌ ജിന്നി സിനിമയുടെ ബാനറില്‍ അലക്സാണ്. റഹ്മാന്‍, സംവൃത, മുരളി, വിധുബാല എന്നിവരാണ്‌ ചിത്രത്തിലെ മറ്റു താരങ്ങള്‍.

മേയില്‍ ഗുരുവായൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിയ്‌ക്കുന്ന ചിത്രം ഒന്നരക്കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കാനാണ്‌ ഉദ്ദേശിയ്‌ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X