നഗ്നയായി അഭിനയിച്ചപ്പോള്‍ ഭര്‍ത്താവിന് പ്രശ്‌നമുണ്ടായിരുന്നില്ല, പൂര്‍ണ്ണപിന്തുണ നല്‍കി

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത സേക്രഡ് ഗെയിംസ് എന്ന ടെലിവിഷന്‍ സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരിശുദ്ധ പ്രണയത്തെക്കുറിച്ച് പറയുന്നതിനിടയില്‍ നഗ്നയായി അഭിനയിക്കേണ്ടി വന്നിരുന്നുവെന്ന് രാജശ്രീ ദേശ്പാണ്ഡെ പറഞ്ഞിരുന്നു. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയായ സെക്‌സിദുര്‍ഗയിലെ നായികയായി അഭിനയിച്ചിരുന്നത് ഈ താരമായിരുന്നു. സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ പല വിലക്കുകളും വിമര്‍ശനങ്ങളും ഈ താരത്തിന് നേരിടേണ്ടി വന്നിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. സേക്രഡ് ഗെയിംസിലെ രംഗങ്ങള്‍ കണ്ടതിന് ശേഷം പലരും തന്നെ പോണ്‍സ്റ്റാറിനെ പോലെയാണ് കാണുന്നതെന്ന് താരം പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. നഗ്നരംഗങ്ങളുടെ പേരില്‍ നേരത്തെ ക്രൂശിക്കപ്പെട്ട താരമാണഅ രാജശ്രീ ദേശ്പാണ്ഡെ. താരത്തിന്റെ ലേറ്റസ്റ്റ് അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

നഗ്നരംഗങ്ങള്‍ ചോര്‍ന്നു

നഗ്നരംഗങ്ങള്‍ ചോര്‍ന്നു

സേക്രഡ് ഗെയിമില്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യയുടെ വേഷത്തിലാണ് രാജശ്രീ ദേശ്പാണ്ഡെ എത്തിയത്. പ്രണയപൂര്‍വ്വമായ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ താരം നഗ്നയായും അഭിനയിച്ചിരുന്നു. ടെലിവിഷന്‍ സീരീസിലെ ഈ രംഗങ്ങള്‍ ചോര്‍ന്ന് അശ്ലീല സൈറ്റുകളിലൂടെ പ്രചരിച്ചിരുന്നു. അതിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞിട്ടുള്ളത്. ആ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ തനിക്കൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ലെന്ന് എന്നാല്‍ ഇത് ചോര്‍ന്നപ്പോള്‍ പ്രേക്ഷകരുടെ സമീപനം മാറുകയായിരുന്നുവെന്നും താരം പറയുന്നു.

പോണ്‍താരമെന്ന നിലയില്‍ സന്ദേശങ്ങള്‍

പോണ്‍താരമെന്ന നിലയില്‍ സന്ദേശങ്ങള്‍

ചോര്‍ന്ന രംഗങ്ങള്‍ പോണ്‍ സൈറ്റിലൂടെ പ്രചരിക്കുന്നതിനിടയില്‍ ഒരു പോണ്‍താരത്തോട് സംസാരിക്കുന്ന രീതിയിലാണ് ആളുകള്‍ തന്നെ സമീപിച്ചിരുന്നതെന്ന് താരം പറയുന്നു. മോശം സന്ദേശങ്ങളയച്ചാണ് പലരും പ്രതികരിച്ചത്. ഇത് കണ്ടതോടെയാണ് താന്‍ ആകെ അമ്പരന്നത്. ആ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഒരു ഭയവുമില്ലായിരുന്നു പക്ഷേ അത് ചോര്‍ന്നപ്പോഴാണ് ആളുകളുടെ സമീപനം മാറിയത്.

ബുദ്ധിമുട്ടിയാണെങ്കിലും അത് ചെയ്തു

ബുദ്ധിമുട്ടിയാണെങ്കിലും അത് ചെയ്തു

നഗ്നയായി അഭിനയിക്കുകയെന്ന കാര്യം ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നു. ടോപ്പ് ലെസ്സാവുക എന്നത് വിഷമകരമായ സംഗതിയായിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് അത് പൂര്‍ത്തിയാക്കിയത്. അതിന് ശേഷമാണ് ഈ രംഗങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിച്ചത്. ഒരു പോണ്‍സ്റ്റാറാണെന്ന തരത്തിലുള്ള സന്ദേശങ്ങളും തനിക്ക് ലഭിച്ചിരുന്നു. അങ്ങേയറ്റം മോശമായ ചില കമന്റുകളും തനിക്ക് ലഭിച്ചിരുന്നുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

സംവിധായകനില്‍ വിശ്വാസം

സംവിധായകനില്‍ വിശ്വാസം

സംവിധായകനിലുളള വിശ്വാസമായിരുന്നു തന്നെ മുന്നോട്ട് നയിച്ചത്. താന്‍ കംഫര്‍ട്ടല്ലെങ്കില്‍ ഈ രംഗത്തില്‍ നിന്നും പിന്‍വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തന്റെ ജോലിയായാണ് ഈ രംഗത്തെ സമീപിച്ചത്.അങ്ങനെ സമീപിച്ചപ്പോള്‍ ടോപ്പ് ലെസ്സായി അഭിനയിക്കുന്നതിന്റെ ബുദ്ധിമുട്ട് തോന്നിയിരുന്നില്ല. നേരത്തെയും താന്‍ ഒരു സിനിമയില്‍ നഗ്നയായി അഭിനയിച്ചിരുന്നു. പരിശുദ്ധ പ്രണയം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു ഈ രംഗം ചിത്രീകരിച്ചത്.

ഭര്‍ത്താവിന് പ്രശ്‌നമുണ്ടായിരുന്നില്ല

ഭര്‍ത്താവിന് പ്രശ്‌നമുണ്ടായിരുന്നില്ല

സേക്രഡ് ഗെയിമില്‍ തന്റെ രംഗങ്ങള്‍ പരിശുദ്ധ പ്രണയവുമായി ബന്ധപ്പെട്ടതായിരുന്നു. അല്ലാതെ അതില്‍ മറ്റൊന്നുമില്ല. ആദ്യമായി ഒരാളുടെ മുന്നില്‍ നഗ്നയാവുകയും പിന്നീട് അയാളോടുള്ള വെറുപ്പ് സ്‌നേഹമായി മാറുകയും ചെയ്യുകയായിരുന്നു. ഇത്തരമൊരു രംഗത്തില്‍ താന്‍ അഭിനയിക്കുന്നതിന് ഭര്‍ത്താവിന് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. സിനിമാജീവിതത്തില്‍ ശക്തമായ പിന്തുണ നല്‍കി അദ്ദേഹം ഒപ്പമുണ്ടായിരുന്നു.

ഭര്‍ത്താവ് പറഞ്ഞത്

ഭര്‍ത്താവ് പറഞ്ഞത്

സിനിമയില്‍ അഭിനയിക്കുന്നതില്‍ പൂര്‍ണ്ണപിന്തുണ നല്‍കുന്നയാളാണ് തന്റെ ഭര്‍ത്താവ്. നീ നിന്റെ ആത്മാവാണ് ഇതിന് വേണ്ടി നല്‍കുന്നത്. നഗ്നയായി അഭിനയിക്കണമെന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യാം. കഥാപാത്രത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് അങ്ങനെ ചെയ്യാം. നിന്നില്‍ വിശ്വസിച്ച് ഇത്തരം കാര്യങ്ങള്‍ നിനക്ക് ചെയ്യാം. അതിന് മറ്റാരുടേയും സമ്മതം ചോദിക്കേണ്ടതില്ലെന്ന നിലപാടിലാണ് അദ്ദേഹം.

സെക്‌സി ദുര്‍ഗയിലെ വേഷം

സെക്‌സി ദുര്‍ഗയിലെ വേഷം

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സിദുര്‍ഗയില്‍ രാജശ്രീ ദേശ്പാണ്ഡെ അവതരിപ്പിച്ച വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പേരില്‍ത്തന്നെ വിവാദമായി മാറിയ സിനിമയില്‍ താരം അഭിനയിച്ച കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം താരം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. വ്യാപകമായ സൈബര്‍ ആക്രമണത്തിനും താരം ഇരയായിരുന്നു. നേരത്തെയുള്ള നീക്കങ്ങളെയെല്ലാം സധൈര്യത്തോടെ നേരിടാന്‍ ഈ താരത്തിന് കഴിഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X