രാജീവ് പിള്ള സിസിഎല്‍ പരിശീലനത്തില്‍
കൊച്ചി: രാജീവ് പിള്ള തിരക്കിലാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരത്തിന്റെ ഭാഗമായി പരിശീലനത്തിലാണ് താരം. കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഇത്തവണത്തെ ടീമിനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വ്യക്തിഗത പരിശീലനം പല താരങ്ങളും നടത്തുന്നുണ്ടെന്നും രാജീവ് പിള്ള.
ജനുവരി പകുതിയോട് കൂടി മാത്രമേ ടീമിന്റെ പരിശീലം ആരംഭിയ്ക്കുകയുള്ളൂവെന്നും രാജീവ് പിള്ള പറഞ്ഞു. ഗുരുദക്ഷിണ എന്ന തന്റെ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു രാജീവ് പിള്ള. ചിത്രം ഒരു പക്ക കൊമഴ്‌സ്യല്‍ ഫിലിം അല്ലെന്ന് രാജീവ് പിള്ള പറഞ്ഞു.

തന്റെ തമിഴ് ചിത്രത്തെപ്പറ്റി ഇത് വരെ ധാരണയിലെത്തിയില്ലെന്നും രാജീവ്. മലയാളത്തില്‍ പുതിയ ചിത്രങ്ങളിലൊന്നും തന്നെ താരം കരാര്‍ ഒപ്പിട്ടിട്ടില്ല.
ശ്രീശാന്തിന്റെ കല്യാണം ആഘോഷിയ്ക്കുന്നതിന്റെ തിരക്കില്‍ കൂടിയാണ് രാജീവെന്ന് പറയാതെ വയ്യ. ശ്രീശാന്തും കുടംബവുമായി പഴയതുപോലഉള്ള അടുപ്പമില്ലെങ്കിലും ശ്രീയുമായുള്ള സൗഹൃദം അവസാനിപ്പിച്ചിട്ടില്ലെന്നും രാജീവ്. ഡിസംബര്‍ 12 ന് കൊച്ചിയില്‍ നടക്കുന്ന ശ്രീശാന്തിന്റെ വിവാഹത്തിന് രാജീവ് പിള്ള പങ്കെടുക്കും.


Click it and Unblock the Notifications











