»   » വിജയ് സിനിമയില്‍ രാജീവ് പിള്ള

വിജയ് സിനിമയില്‍ രാജീവ് പിള്ള

Posted By:
Subscribe to Filmibeat Malayalam
Rajeev Pillai
മോളിവുഡിലും ബോളിവുഡിലും സാന്നിധ്യമറിയിച്ച രാജീവ് പിള്ള വിജയ് പടത്തിലൂടെ കോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. സിനിമയെ കുറിച്ച് കൂടുതലെന്തെങ്കിലും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. കാരണം ഈ സിനിമയില്‍ വിജയ് കൈകാര്യം ചെയ്യുന്ന കഥാപാത്രത്തെ കുറിച്ചുള്ള ഒരു വിവരവും പുറത്തേക്ക് വിട്ടിട്ടില്ല. ഒരു കാര്യം ഉറപ്പിക്കാം. ഈ സിനിമയില്‍ വിജയിന്റെ വലംകൈകളില്‍ ഒരാളാണ്-ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജീവ് പിള്ള പറഞ്ഞു.

ലാളിത്യമാണ് വിജയിന്റെ ഏറ്റവും വലിയ പ്രത്യേകത. മുംബൈയിലെ ഒരു സ്‌കൂളില്‍ ഷൂട്ടിങ് പൂര്‍ത്തിയായതിനുശേഷം ബെഞ്ചില്‍ കിടന്നുറങ്ങുന്ന വിജയിനെ കണ്ടിട്ടുണ്ട്.

മോഡലിങ് കാലത്തുതന്നെ അമലാ പോളുമായുണ്ടായിരുന്ന സൗഹൃദമാണ് അനുഗ്രഹമായത്. സംവിധായകന്‍ എഎല്‍ വിജയിനെ നേരത്തെ അറിയാം. പോര്‍ട്ട് ഫോളിയോ ഷോട്ടുകള്‍ അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു.

പള്ളിശ്ശേരി ഡിസ്‌കോ എന്ന ലിജോ ജോസ് ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. മേജര്‍ രവിയുടെ അസോസിയേറ്റ് ആയിരുന്ന രാജേഷിന്റെ കന്നിചിത്രത്തിലും മോശമല്ലാത്തൊരു റോളുണ്ട്.

English summary
After his stint in Mollywood and Bollywood, model-turned-actor Rajeev Pillai is gearing up for his debut in the Tamil film industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam