അച്ഛനെ വിമര്‍ശിച്ച രാജീവ് രവിയ്‌ക്കെതിരെ ശ്രീനിവാസന്റെ മകന്‍
ശ്രീനിവാസന്റെ സിനിമകളെ തനിക്ക് ഭയങ്കര വെറുപ്പാണെന്ന് പറഞ്ഞ രാജീവ് രവിയ്‌ക്കെതിരെ വിനീത് ശ്രീനിവാസന്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റ് വഴി ആരുടെയും പേരെടുത്ത് പറയാതെയാണ് ശ്രീനിവാസന്റെ വിമര്‍ശനം. സ്‌ക്രിപ്റ്റില്ലാതെ സിനിമയെടുക്കണമെന്ന രാജീവ് രവിയുടെ പ്രസ്താവനയിലാണ് വിനീത് കയറിപ്പിടിച്ചിരിക്കുന്നത്.
ശ്രീനിവാസന്റെ സിനിമകളോട് ഭയങ്കര വെറുപ്പാണ്: രാജീവ് രവി
സ്‌ക്രിപ്റ്റില്ലാതെ സിനിമ എടുക്കാന്‍ പഠിപ്പിക്കുന്നുണ്ടെന്ന് കേട്ടു. ആശയം വിപ്ലവകരമാണ്. സ്‌ക്രിപ്റ്റ് എഴുതി ആയുസിന്റെ നല്ലൊരു ഭാഗം നഷ്ടപ്പെടുത്തേണ്ടല്ലോ. ഈ പുതിയ വിദ്യ ഒന്ന് പഠിച്ചാല്‍ കൊള്ളാം. ഒപ്പം, ചുവരില്ലാതെ ചിത്രം വരയ്ക്കാനും തറകെട്ടാതെ വീടുണ്ടാക്കാനും കൂടി ആരെങ്കിലും ഒന്ന് പഠിപ്പിച്ചുതരുമോ? എന്ന് ചോദിച്ച വിനീത് അതിനൊരു അടിക്കുറുപ്പും എഴുതിയിട്ടുണ്ട്.

വിഘടനവാദികളും പ്രതിക്രിയാവാദികളും കൂടി എന്നെ തെറി വിളിക്കരുത്. ഞാന്‍ ഒരു പാവമാണ്. എന്റെ ചെറിയ ബുദ്ധിയില്‍ തോന്നിയ ചില ചോദ്യങ്ങള്‍ പങ്കു വെച്ചു എന്നേ ഉള്ളൂ!! എന്ന് ശ്രീനിവാസന്റെ മകന്‍, ഒപ്പ്- എന്നാണ് പോസ്റ്റ്.

ഒരു യഥാര്‍ത്ഥ ഫിലിം മോക്കറാണെങ്കില്‍, അവന്റെ തലയില്‍ സിനിമയുണ്ടെങ്കില്‍, അവന് തിരക്കഥയുടെ ആവശ്യമില്ലെന്നാണ് രാജീവ് രവി പറഞ്ഞത്. 1,2,3 എന്നൊക്കെ പറഞ്ഞ് അവന്റെ തലയില്‍ ഒരു ധാരണമതി. വിട്ട് പോകാതിരിക്കാന്‍ എന്തെങ്കിലും എഴുതിവയ്ക്കാം.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
അതല്ലാതെ ഒരു പേജ് എന്ന് പറഞ്ഞാല്‍ ഇത്രമിനിട്ട്, മൂന്ന് പേജ് ഒരു ദിവസം ഷൂട്ട് ചെയ്യണം, 90 പേജ് ആയിരിക്കണം ഒരു സ്‌ക്രിപ്റ്റ് എന്നൊക്കെ പറഞ്ഞുള്ള കണക്ക് സ്റ്റുഡിയോവിനുള്ളില്‍ കലാകാരന്മാരെ പൂട്ടിയിടുന്ന ഏര്‍പ്പാടാണ്. തിരക്കഥ കത്തിച്ചുകളഞ്ഞിട്ട് വേണം ഒരു സിനിമ എടുക്കാനിറങ്ങാനെന്നും രാജീവ് രവി പറഞ്ഞിരുന്നു.


Click it and Unblock the Notifications