കമ്മട്ടിപ്പാടത്തിനു ശേഷം പുതിയ സിനിമയുമായി രാജീവ് രവി! ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു
Recommended Video

ചായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയിലേക്കാണ് കാസ്റ്റിംഗ് കോള്‍ വന്നിരിക്കുന്നത്. രാജീവ് രവിയുടെ ഭാര്യയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് ആയിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. 18നും 55നും ഇടയില്‍ പ്രായമുളള അഭിനേതാക്കളെയാണ് ചിത്രത്തിലേക്ക് തേടുന്നത്.
എന്‍ എന്‍ പിളളയുടെ ജീവിതം ആസ്പദമാക്കിയുളള ഒരു ചിത്രം രാജീവ് രവി ഒരുക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിവിന്‍ പോളിയായിരിക്കും ചിത്രത്തില്‍ നായകനാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രത്തിലേക്ക് ആണോ പുതിയ അഭിനേതാക്കളെ എടുക്കുന്നതെന്ന കാര്യം വ്യക്തമല്ല.

അന്നയും റസൂലും,കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാജീവ് രവി. ദുല്‍ഖര്‍ സല്‍മാന്‍,വിനായകന്‍,മണികണ്ഠന്‍ തുടങ്ങിയവര്‍ അഭിനയിച്ച കമ്മട്ടിപ്പാടം ആയിരുന്നു രാജീവ് രവിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. പ്രമേയം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വിനായകന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു കമ്മട്ടിപ്പാടം. ഫഹദ് ഫാസിലിനെ നായകനാക്കിയുളള രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രവും മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിയെടുത്തൊരു ചിത്രമായിരുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നൊരു ചിത്രവും രാജീവ് രവി മലയാളത്തില്‍ സംവിധാനം ചെയ്തിരുന്നു.


Click it and Unblock the Notifications