തുറമുഖവുമായി രാജീവ് രവിയും നിവിൻ പോളിയും!! ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്...
നിവിൻ പോളിയ്ക്ക് പുറമെ ബിജു മേനോൻ, നിമിഷ സജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി തുടങ്ങി വൻ താരനിരയും ചിത്രത്തിൽ എത്തുന്നുണ്ട്.
Recommended Video

പുരസ്കാരങ്ങൾ വാരിക്കൂട്ടിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തിനു ശേഷം ഛായാഗ്രാഹകൻ രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു. തുറമുഖം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. നിവിൻ പോളി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. കൊച്ചി തുറമുഖത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. രാജീവ് രവിയുടെ ആദ്യ ചിത്രമായ കമ്മട്ടിപ്പാടവും കൊച്ചിയുടെ പശ്ചാത്തലത്തിലായിരുന്നു.

നിവിൻ പോളിയ്ക്ക് പുറമെ ബിജു മേനോൻ, നിമിഷ സജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി തുടങ്ങി വൻ താരനിരയും ചിത്രത്തിൽ എത്തുന്നുണ്ട്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം പൂർണ്ണിമ വീണ്ടും ക്യാമയ്ക്ക് മുന്നിൽ എത്തുന്ന ചിത്രം കൂടിയാണിത്. നിവിൻ പോളിയുടെ അമ്മയായിട്ടാണ് പൂർണ്ണിമയുടെ രണ്ടാം വരവെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. 1950 കാലഘട്ടത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.
രാജീവ് രവി - നിവിൻ പോളി ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. രാജീവ് രവിയുടെ ഭാര്യയും അഭിനേത്രിയായ ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് മൂത്തോനിലും നിവിനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുത്തോനിലെ ഛായാഗ്രഹണം നിർവഹിച്ചതും രാജീവ് രവിയാണ്. ഈ ചിത്രം അനുരാഗ് കശ്യപാണ് ബോളിവുഡിൽ ഒരുക്കുന്നത്.


Click it and Unblock the Notifications











