ഫഹദിനെ നായകനാക്കി വീണ്ടുമൊരു രാജീവ് രവി ചിത്രം
അന്നയും റസൂലും എന്ന മനോഹരമായ പ്രണയചിത്രമൊരുക്കിക്കൊണ്ടാണ് ഛായാഗ്രാഹകനായ രാജീവ് രവി സംവിധായകനായി അരങ്ങേറിയത്. ചിത്രം വമ്പന്‍ വിജയമാവുകയും നായകനും നായികയുമായി എത്തിയ ഫഹദ് ഫാസിലിനും ആന്‍ഡ്രിയ ജെര്‍മിയ്ക്കും ചിത്രം വലിയ മൈലേജ് നല്‍കുകയും ചെയ്തു.
തന്നില്‍ മികച്ചൊരു സംവിധായകനുണ്ടെന്ന് ആദ്യ ചിത്രത്തിലൂടെതന്നെ രാജീവിന് തെളിയിക്കാന്‍ കഴിഞ്ഞു. ഇനിയെന്നായിരിക്കും അടുത്ത രാജീവ് രവി ചിത്രമെന്നായി പിന്നീട് ആരാധകരുടെയം സിനിമാപ്രേമികളുടെയും ചോദ്യം. ഇതാ ഈ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം നല്‍കകയാണ് രാജീവ്. ഫഹദിനെ വച്ച് താനൊരു ചിത്രം പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് രാജീവ് പറയുന്നു. മുംബൈയില്‍ നടക്കുന്ന ഒരു കഥയാണ് ആലോചനയിലുള്ളതെന്നും തിരക്കഥയൊന്നും ആയിട്ടില്ലെന്നും രാജീവ് വ്യക്തമാക്കി.

എന്നാല്‍ കഥയെക്കുറിച്ചും അതെങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും ധാരണയായിട്ടുണ്ടത്രേ. എപ്പോള്‍ വേണമെഹ്കിലും പുതിയ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങാമെന്നും പുതിയ ചിത്രമായ ഞാന്‍ സ്റ്റീവ് ലോപ്പസ് റിലീസ് ചെയ്തുകഴിഞ്ഞാലുടന്‍ ഫഹദ് ചിത്രത്തിന്റെ കാര്യം തീരുമാനിയ്ക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുന്നു.
ഇതിനിടെ താന്‍ ബോളിവുഡില്‍ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നുവെന്നും ഫഹദാണ് അതില്‍ നായകനാകുന്നതെന്നുമുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫഹദിനെ വച്ച് ചെയ്യുന്ന ചിത്രം മലയാളചിത്രം തന്നെയാണ്, കഥ മുംബൈയില്‍ നടക്കുന്നതായിരിക്കുമെന്നുമാത്രം- രാജീവ് വിശദീകരിക്കുന്നു.


Click it and Unblock the Notifications











