»   »  ചില വ്യത്യസ്ത ചലനങ്ങള്‍, രാജീവ് രവിയും ദുല്‍ഖറും മുബൈയിലേക്ക്

ചില വ്യത്യസ്ത ചലനങ്ങള്‍, രാജീവ് രവിയും ദുല്‍ഖറും മുബൈയിലേക്ക്

Posted By: AkhilaKS
Subscribe to Filmibeat Malayalam

കാലം മാറുമ്പോള്‍ കോലവും മാറണമെന്നൊരു ചൊല്ലുണ്ട്. ന്യൂജനറേഷന്‍ സിനിമകളുടെ കാലമാകുമ്പോള്‍, എന്താണ് ഈ ന്യൂജനറേഷന്‍ കാലമെന്ന് മനസിലാകുന്നില്ലെങ്കിലും കാലത്തിനൊപ്പം പിടിച്ചു നിന്നോളുക, അല്ലെങ്കില്‍ ഒറ്റപ്പെട്ട് പോകുമെന്നതില്‍ സംശമില്ല. ഇത്രയും പറഞ്ഞത് ദുല്‍ഖര്‍- രാജീവ് രവി കൂട്ടുക്കെട്ടില്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന് ചില ന്യൂജനറേഷന്‍ ടച്ചുണ്ട് എന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ്.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രത്തിന് ശേഷം, ദുല്‍ഖര്‍ കൊച്ചി അധോലോകത്തിന്റെ കഥ പറയുന്ന രാജീവ് പിള്ളയുടെ പുതിയ ചിത്രത്തിലാണ് അഭിനയിക്കുന്നത്. ചിത്രത്തിന് കലിപ്പ് എന്നാണ് പേര് തീരുമാനിച്ചിരിക്കുന്നതെന്ന് നേരത്തെ ചില അടക്കം പറച്ചിലുകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേരില്‍ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല.

dulquer-salmaan-rajeev-ravi

ഫഹദിനെ നായകനാക്കി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം, രാജീവ് രവി ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രം ചെയ്തു. ചിത്രങ്ങളുടെ ഷൂട്ടിങ് നടന്നത് കൊച്ചിയിലും തിരുവനന്തപുരത്തുമായിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖറിനെ നായകനാക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് മുബൈയില്‍ നിന്ന് ആരംഭിക്കാനാണ് രാജീവും സംഘവും തീരുമാനിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളാണ് മുബൈയില്‍ ചെയ്യുന്നതെന്നാണ് അറിയുന്നത്. ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രം നിര്‍മ്മിക്കുന്ന യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയാണ് രാജീവ് രവിയുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. സെപ്തംബര്‍ അവസാനമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.

English summary
The yet-to-be-titled project has Dulquer Salmaan in the lead and is scheduled to begin filming by the end of the month.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam