»   » ഷെയിന്‍ നിഗത്തിനൊപ്പം വീണ്ടും രാജീവ് രവി, ഇതും മലബാറില്‍ തന്നെ! പേര് അല്പം കൊളോക്കിയലാ...

ഷെയിന്‍ നിഗത്തിനൊപ്പം വീണ്ടും രാജീവ് രവി, ഇതും മലബാറില്‍ തന്നെ! പേര് അല്പം കൊളോക്കിയലാ...

By: Karthi
Subscribe to Filmibeat Malayalam

ദേശീയ അവാര്‍ഡ് നേടിയ ഛായാഗ്രഹകനാണ് രാജീവ് രവി. ഒപ്പം ശ്രദ്ധേയ ചിത്രങ്ങള്‍ക്കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന സംവിധായകനും. അന്നയും റസൂലും എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകനായുള്ള അരങ്ങേറ്റം. റിയലിസ്റ്റിക് സിനിമയുടെ വക്താവായ രാജീവ് രവി ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. പ്രേക്ഷകരും നിരൂപകരും  ഒരു പോലെ പ്രകീര്‍ത്തിച്ച ചിത്രമായിരുന്നു കമ്മട്ടിപ്പാടം. 

shane nigam rajeev ravi

നിര്‍മാതാവിന്റെ കുപ്പായവും രാജീവ് രവി അണിഞ്ഞിട്ടുണ്ട്. കിസിമത് എന്ന ചിത്രം നിര്‍മിച്ചത് രാജീവ് രവിയായിരുന്നു. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രം സംസാരിച്ചത് മലബാറിലെ മുസ്ലീം യുവാവും ഈഴവ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമായിരുന്നു. ചിത്രത്തില്‍ നായകനായി എത്തിയത് ഷെയിന്‍ നിഗം ആയിരുന്നു. പിന്നീട് മഞ്ജുവാര്യര്‍ നായികയായ കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ച്ച വച്ച ഷെയിന്‍ നിഗത്തെ നായകനാക്കി വീണ്ടുമൊരു ചിത്രം ഒരുക്കുകയാണ് രാജീവ് രവി.

shane nigam

കിസ്മത്തില്‍ നിര്‍മാതാവായി എത്തിയ രാജീവിക്ക് ഇക്കുറിയും നിര്‍മാതവിന്റെ വേഷമാണ്. രാജീവ് ചിത്രങ്ങളുടെ എഡിറ്ററും ദേശീയ പുരസ്‌കാര ജേതാവുമായ ബി അജിത്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത് കുമാറിന്റെ പ്രഥമ സംവിധാന സംരഭമാണ് ചിത്രം. കിസിമത്തിലെന്ന പോലെ മലബാര്‍ തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തലം. 'ഈട' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ ഇവിടെ എന്നതിന് പകരം ഉപയോഗിക്കുന്ന വാക്കാണ് ഈട. ചിത്രത്തേക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. സൗബിന്‍ സാഹിര്‍ സംവിധാനം ചെയ്യുന്ന പറവാണ് ഷെയിന്‍ നിഗത്തിന്റെ പുതിയ റിലീസ്.

English summary
Noted editor B Ajithkumar is directing Shane Nigam's upcoming movie titled as Eeda. National award winning cinematographer- turned- filmmaker Rajeev Ravi is producing this movie under the banner of Collective Phase One. Eeda is a Kannur-Kozhikode slang for ‘Ivide’, which means here. Reportedly, the movie will be a rustic rural entertainer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam