സ്റ്റീവ് ലോപ്പസായി ഫര്‍ഹാന്‍ ഫാസില്‍
ഛായാഗ്രാഹകന്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന് പേരിട്ടു. ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹാന്‍ ഫാസിലിന്റെ ആദ്യചിത്രമാണ് ഞാന്‍ സ്റ്റീവ് ലോപ്പസ്.
ചിത്രത്തില്‍ നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന കൃഷ്ണയാണ് നായികയായി എത്തുന്നത്. സന്തോഷ് എച്ചിക്കാനം തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സുധീഷ് പപ്പുവാണ്.

ചിത്രത്തില്‍ സ്റ്റീവ് ലോപ്പസായി എത്തുന്നത് ഫര്‍ഹാനാണ്. ചിത്രത്തിന്റെ കഥയെക്കുറിച്ചോ കഥാപാത്രങ്ങളെക്കുറിച്ചോ ഒന്നും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയില്ലെന്ന നിലപാടിലാണ് സംവിധായകനും സംഘവും. ചിത്രത്തിന്റെ ആദ്യ ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
രാജീവ് രവി ആദ്യമായി സംവിധാനം ചെയ്ത ചിത്രം അന്നയും റസൂലുമായിരുന്നു. 2013ലെ ഏറ്റവും മികച്ച റൊമാന്റിക് ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഫഹദ് ഫാസിലും ആന്‍ഡ്രിയ ജെര്‍മിയയുമായിരുന്നു നായകനും നായികയുമായി എത്തിയത്.
farhan fazil njaan steve lopez rajeev ravi ahana krishna ഫര്‍ഹാന്‍ ഫാസില്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് രാജീവ് രവി അഹാന കൃഷ്ണ


Click it and Unblock the Notifications