»   » നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ ചിത്രം, സ്വപ്‌നം പൂര്‍ത്തിയാക്കാതെ രാജേഷ് യാത്രയായി

നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ ചിത്രം, സ്വപ്‌നം പൂര്‍ത്തിയാക്കാതെ രാജേഷ് യാത്രയായി

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമയ്ക്ക് തന്റെ ജീവിനേക്കാള്‍ വില കൊടുത്ത ഒരാളാണ് രാജേഷ് പിള്ള. തന്റെ അവസാന നിമിഷം വരെ സിനിമയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാണ് അദ്ദേഹം സിനിമയോടും ലോകത്തോടും വിട പറയുന്നത്.

2005ല്‍ പുറത്തിറങ്ങിയ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തിലൂടെയാണ് രാജേഷ് പിള്ള സംവിധാന രംഗത്തേക്ക് കടന്ന് വരുന്നത്. ചിത്രം പരാജയമായതോടെ പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ട്രാഫിക് എന്ന ചിത്രവുമായി രാജേഷ് എത്തുന്നത്. മലയാള സിനിമയ്ക്ക് പുതുജീവന്‍ നല്‍കിയ ചിത്രം കൂടിയായിരുന്നു ട്രാഫിക്.

എന്നാല്‍ ട്രാഫികിന് ശേഷം രാജേഷ് മറ്റൊരു ചിത്രത്തെ കുറിച്ച് ആലോചിച്ച് തുടങ്ങി, മോട്ടര്‍ സൈക്കിള്‍ ഡയറീസ്. ആ ചിത്രം രാജേഷിന്റെ വലിയ സ്വപ്‌നമായിരുന്നു. ട്രാഫിക് ഒരു വിജയമായപ്പോള്‍ തന്നെ മോട്ടര്‍ സൈക്കിള്‍ എന്ന ചിത്രത്തെ കുറിച്ച് ചര്‍ച്ച തുടങ്ങിയതായിരുന്നു. കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളിയുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ ചിത്രം, സ്വപ്‌നം പൂര്‍ത്തിയാക്കാതെ രാജേഷ് യാത്രയായി

ട്രാഫികിന്റെ വിജയത്തിന് ശേഷമാണ് മോട്ടര്‍ സൈക്കിള്‍ ഡയറീസിനെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത്.

നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ ചിത്രം, സ്വപ്‌നം പൂര്‍ത്തിയാക്കാതെ രാജേഷ് യാത്രയായി

കുഞ്ചാക്കോ ബോബന്‍,നിവിന്‍ പോളി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി നിശ്ചയിച്ചിരുന്നത്.

നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ ചിത്രം, സ്വപ്‌നം പൂര്‍ത്തിയാക്കാതെ രാജേഷ് യാത്രയായി

ചിത്രത്തിന്റെ പ്രമോ ചിത്രീകരണത്തിന് വേണ്ടി കൊല്‍ക്കത്തയിലും ഹിമാചല്‍ പ്രദേശിലും പോയി ഒരുപാട് നാള്‍ കഷ്ടപ്പെട്ടിരുന്നു.

നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ ചിത്രം, സ്വപ്‌നം പൂര്‍ത്തിയാക്കാതെ രാജേഷ് യാത്രയായി

ചിത്രത്തിന് വേണ്ടി ഏറെ കഷ്ടപ്പെട്ടങ്കിലും ചിത്രീകരണം ആരംഭിക്കാന്‍ കഴിഞ്ഞില്ല. ആ സ്വപ്‌നം പൂര്‍ത്തിയാക്കാതെയാണ് രാജേഷ് പിള്ള യാത്രയായത്.

English summary
Rajesh pillai dream project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam