12 ഗാനങ്ങളുള്ള പ്രണയചിത്രവുമായി രാജേഷ് വിജയ്

ഗായകനും നടനും സംഗീതസംവിധായകനുമായ രാജേഷ് വിജയ് ആണ് സംവിധായക വേഷം അണിയുന്നത്. പറവൈ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംഗീതപ്രധാന്യമുള്ള പ്രണയകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തില്‍ 12 പാട്ടുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജേഷ് തന്നെയാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.
മലയാളിയാണെങ്കിലും തമിഴ് തനിയ്ക്ക് ഏറെ ഇഷ്ടമാണെന്നും തമിഴ് ചലച്ചിത്രലോകത്ത് ജോലിചെയ്യുന്നത് സുഖമാണെന്നും രാജേഷ് പറയുന്നു. അതുകൊണ്ടാണത്രേ ആദ്യചിത്രം തമിഴില്‍ത്തന്നെ ആയിക്കളയാമെന്ന് രാജേഷ് തീരുമാനിച്ചതും.
ചെന്നൈയിലും നാഗര്‍കോവിലിലുമായി ചിത്രീകരിക്കുന്ന സിനിമയില്‍ സംഗീതത്തിന്റെ പൂക്കാലം പ്രതീക്ഷിക്കാമെന്നാണ് സംവിധായകന്‍ പറയുന്നത്. പ്രണയഗാനം, ഡപ്പാംകൂത്ത്, കവിത എന്നീ എല്ലാഗണത്തില്‍പ്പെട്ട സംഗീതവും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ മാസത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുക.


Click it and Unblock the Notifications