»   » രാജേഷ് പിള്ളയുടെ സാത്താന്‍ മോഹന്‍ലാല്‍

രാജേഷ് പിള്ളയുടെ സാത്താന്‍ മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohan Lal
സംവിധായകന്‍ രാജേഷ് പിള്ളയുടെ അടുത്ത സിനിമ 'ലൂസിഫറി'ല്‍ മോഹന്‍ ലാല്‍ നായകനാവും ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന മോട്ടോര്‍ ഡയറീസിന് ശേഷം ഉടന്‍ തന്നെ മോഹലാലുമായി ഒന്നിച്ച് ലൂസിഫര്‍ ചെയ്യുമെന്നാണ് രാജേഷ് പിള്ള പറയുന്നത്. 2013 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നും രാജേഷ് പറഞ്ഞു.

മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. മോഹന്‍ ലാലിനൊപ്പം പ്രധാനപ്പെട്ടൊരു വേഷവും മുരളി ഈ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നു. ജൂണില്‍ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ച നടത്തിയ ശേഷം ജനുവരിയില്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ ഉറപ്പു നല്‍കന്നു.

ഈ വര്‍ഷം തന്നെ ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ താന്‍ മോട്ടോര്‍ ഡയറീസിന്റെയും മുരളി ലെഫ്റ്റ റൈറ്റ് ലെഫ്റ്റ എന്ന മറ്റൊരു ചിത്രത്തിന്റെ തിരക്കിലുമായതു കൊണ്ടാണ് ലൂസിഫര്‍ അടുത്ത വര്‍ഷത്തിലേക്ക് പോയതെന്നും രാജേഷ് പറഞ്ഞു.

കഥ പൂര്‍ത്തിയായെങ്കിലും തിരക്കഥ പൂര്‍ത്തിയാകാത്തതു കൊണ്ട് ചിത്രത്തെ കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ കഴിയില്ല. പക്ഷേ മോഹന്‍ ലാലിന്റെ സാത്താന്‍ ത്രില്ലിങ് ആയിരിക്കുമെന്ന് സംവിധായകന്‍ തീര്‍ത്തു പറയുന്നു.

English summary
Director Rajesh Pillai to do a film with Mohan Lal it is named Lucifer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam