ഭാസ്‌കര്‍ ദ റാസ്‌കല്‍ രജനികാന്ത് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു?
മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റായ ദൃശ്യത്തിന് ശേഷം മമ്മൂട്ടിയുടെ ഒരു ചിത്രം കൂടെ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ട്. മലയാളത്തിലെ മെഗാസ്റ്റാറിന്റെ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത് സ്‌റ്റൈല്‍ മന്നന്‍ രജനികാന്താണെന്നാണ് കേള്‍ക്കുന്നത്.
അടുത്തിടെ രജനി ചിത്രം കാണാന്‍ ഇടയായെന്നും താരത്തിന് ചിത്രം ഇഷ്ടപ്പെട്ടുമെന്നുമാണ് കോടമ്പക്കത്തുനിന്നും കേള്‍ക്കുന്ന വാര്‍ത്ത. ചിത്രത്തില്‍ മുഖ്യവേഷത്തില്‍ തനിക്ക് അഭിനയിച്ചാല്‍ കൊള്ളാമെന്നുണ്ടത്രെ രജനിക്ക്.

സിദ്ധിഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താരയാണ് നായിക വേഷത്തിലെത്തിയത്. ഒരിടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തില്‍ തിരിച്ചെത്തിയ ചിത്രം കൂടെയാണ്. അതേ സമയം തമിഴിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല.
സിദ്ദിഖ് തന്നെയാവും ചിത്രം തമിഴിലും സംവിധാനം ചെയ്യുക എന്നാണ് അറിയുന്നത്. നേരത്തെ തന്റെ ഹിറ്റു ചിത്രങ്ങളായ ഫ്രണ്ട്‌സ്, ബോഡിഗാഡ് (കാവലന്‍) എന്നിവ സിദ്ദിഖ് തമിഴിലേക്ക് റീമേക്ക് ചെയ്യുകയും മികച്ച വിജയമായി തീരുകയും ചെയ്തിട്ടുണ്ട്.
അതേ സമയം രജനി ഇപ്പോള്‍ മദ്രാസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ രഞ്ജിത്ത് ഒരുക്കുന്ന അടുത്ത ചിത്രത്തിലാണ് അഭിനയിക്കുന്നത്. അത് കഴിഞ്ഞാല്‍ ശങ്കറിന്റെ എന്തിരന്‍ ടുവിനും വേഷമിടുന്നു എന്ന് വാര്‍ത്തകളുണ്ട്.


Click it and Unblock the Notifications