കരുണാകരന് വേണ്ടി രജനീകാന്ത് പാടി...കാശ് പണം ദുട്ട്....

By Meera Balan

മുന്‍പൊരിയ്ക്കല്‍ ഒരു പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ മോഹന്‍ലാലിനെ കണ്ടപ്പോള്‍ അഭിനയിക്കാന്‍ ധൈര്യമില്ലാതെ നിന്ന കാര്യം വാര്‍ത്തയായിരുന്നു, എന്നാല്‍ ഇതാ തന്നോടൊപ്പം അഭിനയിക്കാന്‍ പേടിയുള്ള നടനെ പാട്ട് പാടി ഷൂട്ടിംഗ് സെറ്റിലേയ്ക്ക് സ്വീകരിച്ചിരിയ്ക്കുകയാണ് മറ്റൊരു തെന്നിന്ത്യന്‍ താരം. ആ താരം മറ്റാരുമല്ല സാക്ഷാല്‍ സ്റ്റൈല്‍ മന്നന്‍ തന്നെ.

തന്നോടൊപ്പം അഭിനയിക്കാന്‍ വല്ലാതെ നെര്‍വസ് ആകുന്ന കരുണാകരന്‍ എന്ന കോമഡി താരത്തെയാണ് രജനീകാന്ത് പാട്ട് പാടി ഷൂട്ടിംഗ് സെറ്റിലേയ്ക്ക് ആനയിച്ചത്. ലിങ്ക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അണിയറപ്രവര്‍ത്തകരെ പോലും വിസ്മയിപ്പിയ്ക്കുന്ന തരത്തില്‍ പാട്ട് പാടി രജനീകാന്ത് സഹാതാരത്തെ വരവേറ്റത്.

Rajini

രജനീകാന്തിനൊപ്പം അഭിനയിക്കുന്നതില്‍ കരുണാകരന് പേടിയുണ്ടായിരുന്നു തുടര്‍ന്നാണ് അദ്ദേഹത്തിന്റെ തന്നെ ചിത്രമായ 'സൂധു കാവ്വും' എന്ന ചിത്രത്തിലെ 'കാശ് പണം ദുട്ട് മണി മണി' എന്ന ഗാനം രജനീകാന്ത് പാടിയത്.

എന്തായാലും കരുണാകരന്റെ പേടിയൊക്കെ രജനിയുടെ പാട്ടോടെ അവസാനിച്ചെന്നാണ് റിപ്പോര്‍ട്ട്. സഹപ്രവര്‍ത്തകന്റെ പേടി മാറ്റാന്‍ പാട്ട് പാടി കൂട്ട് കൂടിയ രജനീകാന്ത് വീണ്ടും താരമാവുകയാണ് ചലച്ചിത്ര പ്രേമികളുടെ മനസില്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X