For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുളള പ്രസ്താവനയുമായി രജനീകാന്ത്! മോഡിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ചിരി!

  |

  ഇന്ത്യയില്‍ വിവിധ സിനിമ ഇന്‍ഡസ്ട്രികളില്‍ നിന്നായി താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. നിലവിലുളള പാര്‍ട്ടികളില്‍ അംഗത്വമെടുത്തും പുതിയ പാര്‍ട്ടി രൂപീകരിച്ചുമാണ് അധികപേരും എത്തുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാര്‍ട്ടികള്‍ക്കു വേണ്ടി മല്‍സരിക്കാന്‍ താരങ്ങള്‍ തീരുമാനിച്ചത് ശ്രദ്ധേയമായിരുന്നു. അടുത്തിടെയായിരുന്നു ഉലകനായകന്‍ കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം രൂപീകരിച്ച് രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നത്.

  ബോക്‌സ് ഓഫീസില്‍ നൂറടിച്ച് അജിത്തിന്റെ വിശ്വാസം! കളക്ഷന്റെ കാര്യത്തില്‍ ഡബിള്‍! കാണൂ

  സിനിമകള്‍ കുറച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനായിരുന്നു അദ്ദേഹം തീരുമാനിച്ചിരുന്നത്. കമല്‍ഹാസനു പിന്നാലെ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം എന്നുണ്ടാകുമെന്ന് എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്. ഇതിനെക്കുറിച്ചുളള സുചനകള്‍ മുന്‍പ് വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമൊന്നും തലൈവരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കൃത്യമായ പ്രസ്താവന നടത്തിയിരിക്കുകയാണ് രജനീകാന്ത്.

  രണ്ടാം ഘട്ട വോട്ടെടുപ്പിലായിരുന്നു

  രണ്ടാം ഘട്ട വോട്ടെടുപ്പിലായിരുന്നു

  പേട്ടയുടെ വന്‍ വിജയത്തിന് ശേഷം എആര്‍ മുരുകദോസിന്റ ദര്‍ബാറില്‍ അഭിയിക്കുകയാണ് രജനികാന്ത്. ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്ററും മറ്റും അടുത്തിടെയായിരുന്നു പുറത്തുവന്നത്. മുംബൈയിലാണ് സിനിമയുടെ ഷൂട്ടിംഗ് പ്രധാനമായും നടക്കുന്നത്. ദര്‍ബാറിന്റെ ചിത്രീകരണ തിരക്കുകള്‍ക്കിടെയിലും വോട്ട് ചെയ്യാനായി തലൈവര്‍ സമയം കണ്ടെത്തിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിലായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്തിയിരുന്നത്.

  എപ്രില്‍ 23 കഴിഞ്ഞാല്‍

  എപ്രില്‍ 23 കഴിഞ്ഞാല്‍

  തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് തിരിച്ച് മുംബൈയിലെത്തിയ സമയത്തായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് രജനീകാന്ത് മറുപടി നല്‍കിയിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഉടന്‍ തന്നെ ചോദ്യത്തിന് രജനീകാന്തിന്റെ മറുപടിയും വന്നിരുന്നു. മോദി അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് എപ്രില്‍ 23 കഴിഞ്ഞാല്‍ ആത് കൃത്യമായി അറിയാമല്ലോ എനാണ് നടന്‍ പറഞ്ഞത്.

  ഉറപ്പായും മല്‍സരിക്കും

  ഉറപ്പായും മല്‍സരിക്കും

  ആദ്യ മറുപടി കേട്ട് ആരും ഞെട്ടിയില്ലെങ്കിലും രണ്ടാമത്തെ ചോദ്യത്തിന് രജനി പറഞ്ഞ മറുപടിയായിരുന്നു ശ്രദ്ധേയമായിരുന്നത്. തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉറപ്പായും മല്‍സരിക്കുമെന്നായിരുന്നു രജനീകാന്ത് രണ്ടാമതായി പറഞ്ഞത്. ലോക്‌സഭയല്ല തമിഴ്‌നാട് നിയമസഭയാണ് രജനിയുടെ ലക്ഷ്യമെന്ന് മുന്‍പ് തന്നെ വാദങ്ങള്‍ ഉയര്‍ന്നിരുന്നു. തമിഴ്‌നാട്ടിലെ 39 ലോക്‌സ്ഭ സീറ്റുകളിലേക്കും 18 നിയമസഭ സീറ്റുകളിലേക്കുമുളള ഉപതിരഞ്ഞെടുപ്പും പൂര്‍ത്തിയായ സാഹചര്യത്തിലാണ് സൂപ്പര്‍സ്റ്റാറിന്റെ പ്രതികരണം.

  ഉലകനായകന്‍ കമല്‍ഹാസനും

  ഉലകനായകന്‍ കമല്‍ഹാസനും

  നേരത്തെ ഉലകനായകന്‍ കമല്‍ഹാസനും ലോക്‌സഭയല്ല തമിഴ്‌നാട് നിയമസഭയാണ് തന്റെ ലക്ഷ്യമെന്ന് തുറന്നുപറഞ്ഞിരുന്നു. ലോക്‌സഭ ഇലക്ഷനില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ കമല്‍ഹാസന്റെ പാര്‍ട്ടി മല്‍സരിച്ചിരുന്നു. കമല്‍ഹാസനു പിന്നാലെ രജനികാന്തും എത്തുകയാണെങ്കില്‍ ജനങ്ങള്‍ക്ക് ഒന്നടങ്കം ആവേശമായി മാറും. രജനീകാന്തിന്റെ രാഷ്ട്രീയത്തിലേക്കുളള വരവിനായി ലക്ഷണക്കണക്കിന് ആരാധകരാണ് കാത്തിരിക്കുന്നത്.

  പേട്ടയ്ക്ക് ശേഷം

  പേട്ടയ്ക്ക് ശേഷം

  അതേസമയം എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ഇത്തവണ രജനിയുടെ നായികാ വേഷത്തില്‍ എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ദര്‍ബാര്‍ വലിയ ക്യാന്‍വാസിലാണ് അണിയിച്ചൊരുക്കുന്നത്. പേട്ടയ്ക്ക് ശേഷം അനിരുദ്ധ് രവിചന്ദര്‍ തന്നെ രജനി ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു.

  ഗൗതമന്റെ രഥവുമായി നീരജ് മാധവ്! ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍! കാണൂ

  അഭിനയിക്കാന്‍ ചാന്‍സ് വേണം അയിനാണ്! അനീഷ് ജി മേനോന്റെ രസകരമായ പോസ്റ്റ് വൈറല്‍! കാണൂ

  English summary
  rajiniaknth says about political entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X