twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തോളിന് നേരിയ ചതവ്, മാൻ വേഴ്സസ് വൈൽഡ് ഷൂട്ടിങ്ങിനിടെ രജനികാന്തിന് പരിക്ക്, ചിത്രീകരണം നിർത്തിവെച്ചു

    |

    ഡിസ്ക്കവറി ചാനാലിലെ മാൻ വേഴ്സസ് വൈൽഡ് എന്ന സാഹസിക പരിപാടിയിൽ നടൻ രജനികാന്ത് അതിഥിയായി എത്തുന്നു എന്നുളള വാർത്ത വൻ ചർച്ച വിഷയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക ശേഷം ഈ സാഹസിക പരിപാടിയിൽ അതിഥിയായി എത്തുന്ന ഇന്ത്യൻ താരമാണ് രജനി. മൂന്ന് ദിവസത്തെ ഷൂട്ടിങ്ങിനായി രജനിയും കുടുംബവും കഴിഞ്ഞ ദിവസം കർണ്ണാടകയിലെ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ എത്തിയിരുന്നു. ഷൂട്ടിങ്ങിനിടെ താരത്തിന് പരിക്ക്‌ പറ്റിയിരിക്കുകയാണ്‌. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    ranikanth

    കടപ്പാട്: ട്വിറ്റർ

    പ്രിയങ്കയുടെ ഗ്രാമി ലുക്കിനെതിരെ വിമർശനം, അടിച്ചു മാറ്റൽ അനുവദിക്കില്ലെന്ന് ആരാധകർപ്രിയങ്കയുടെ ഗ്രാമി ലുക്കിനെതിരെ വിമർശനം, അടിച്ചു മാറ്റൽ അനുവദിക്കില്ലെന്ന് ആരാധകർ

    ചിത്രീകരണത്തിനിടെ കണങ്കാലിനും തോളിലുമാണ് പരിക്കേറ്റിരിക്കുന്നത്. എന്നാൽ നിസാര പരിക്കാണെന്നും താരം ഇപ്പോൾ സുഖമായി ഇരിക്കുന്നുണ്ടെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. താരത്തിന്റെ പരിക്കിനെ തുടർന്ന് ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. 28 നു 30 നും ആറ് മണിക്കൂർ സമയമാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയിട്ടുള്ളത്. ജനുവരി 29 ന് ഷൂട്ടിങ് അനുവദിച്ചിട്ടില്ല. കൂടാതെ അനുവാദമില്ലാതെ ഡ്രോൺ ഉപയോഗിക്കുന്നതിനേയും കർണ്ണാടക സർക്കാർ വിലക്കിയിട്ടുണ്ട്.

     പ്രേമത്തിൽ സേതുലക്ഷ്മിയു അഭിനയിച്ചിരുന്നു, എന്നാൽ എഡിറ്റ് ചെയ്തു, കാരണം വെളിപ്പെടുത്തി താരം പ്രേമത്തിൽ സേതുലക്ഷ്മിയു അഭിനയിച്ചിരുന്നു, എന്നാൽ എഡിറ്റ് ചെയ്തു, കാരണം വെളിപ്പെടുത്തി താരം

    വനം വകുപ്പിന്റെ കർശന നിർദ്ദേശത്തോടെയാണ് ഷൂട്ടിങ് നടക്കുന്നത്. വന സ്രോതസ്സുകളെയോ വന്യ ജീവികളുടേയോ സഞ്ചാരത്തിന് തടസപ്പെടുത്തുന്ന രീതിയിലുളള നീക്കങ്ങൾ ടീമിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് അധികൃതരുടെ കർശന നിർദ്ദേശമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ശേഷം ഇന്ത്യയിൽ നിന്ന് പരിപാടിയിൽ പങ്കെടുക്കുന്ന ആദ്യത്തെ വ്യക്തിയാണ് രജനികാന്ത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഓമാബ അടക്കനമുള്ള നിരവധി ലോക നേതാക്കന്മാരു ഒട്ടനവധി ഹോളിവുഡ് താരങ്ങളും ഷോയിൽ പങ്കെടുത്തിട്ടുണ്ട്.,.

    English summary
    Rajinikanth injured during shooting of 'Man vs Wild' at Bandipur
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X