ബിഗ് ബജറ്റ് ചിത്രം ഒടിയനില്‍ മമ്മൂട്ടിയും രജനികാന്തും ഉണ്ട്! ഒടിയന്‍ മാണിക്യന്‍ അതിശയിപ്പിക്കും!
ഇന്ത്യന്‍ സിനിമയില്‍ തന്നെ ടോപ്പ് സിനിമകളിലേക്ക് എത്താന്‍ പോവുന്ന ചിത്രമായിരിക്കും മോഹാന്‍ലാലിന്റെ ഒടിയന്‍. അടുത്തിടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ഡിസംബറില്‍ റിലീസിനൊരുങ്ങുകയാണ്. വലിയ രീതിയില്‍ പ്രമോഷന്‍ ആരംഭിച്ചിരിക്കുന്ന സിനിമയെ കുറിച്ച് ഓരോ ദിവസവും അതിശയിപ്പിക്കുന്ന വാര്‍ത്തകളാണ് വരുന്നത്.
കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം മലയാളക്കര കാണാന്‍ പോവുന്ന ബ്രഹ്മാണ്ഡ സിനിമയായിരിക്കും ഒടിയന്‍. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ ഒടിയനില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ അതിശയിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഒടിയന്‍ മമ്മൂട്ടി, രജനികാന്ത്, ജൂനിയര്‍ എന്‍ട്രി ആര്‍ തുടങ്ങി നിരവധി താരങ്ങളുടെ കൂടെ സാന്നിധ്യമുണ്ടാവുമെന്ന് പറയുന്നു.

ഒടിയന്‍ റിലീസിനൊരുങ്ങുന്നു
കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിച്ച ഒടിയന് 141 ദിവസത്തോളമായിരുന്നു ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ഡിസംബറില്‍ റിലീസിനൊരുങ്ങുന്ന സിനിമ ഒടുവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വാരണാസിയില്‍ നിന്നും ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിച്ച സിനിമ അഞ്ച് ഷെഡ്യൂളുകളായിട്ടാണ് ഷൂട്ട് ചെയ്തിരുന്നത്. 141 ദിവത്തെ ഷൂട്ടിംഗും ഒന്നര വര്‍ഷത്തെ എന്റെ ജീവിതവും ചേര്‍ന്നതിനെ വിളിക്കുന്നതാണ് ഒടിയന്‍ എന്നാണ് സിനിമയെ കുറിച്ച് അടുത്തിടെ സംവിധായകന്‍ പറയുന്നത്.

വമ്പന്‍ താരനിരയാണ്..
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമയില്‍ കേരളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമുള്ള താരങ്ങളുമുണ്ട്. മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ്, നരേന്‍, നന്ദു, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ഇവരുടെയെല്ലാം കാര്യം പറഞ്ഞിരുന്നെങ്കിലും ഒടിയന്‍ അതിശയിപ്പിക്കുന്നത് പ്രമുഖരായ മറ്റ് മൂന്ന് താരങ്ങളിലൂടെയായിരിക്കും.

മമ്മൂട്ടിയുടെ സാന്നിധ്യം
ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രത്തില്‍ മമ്മൂട്ടിയുടെ സാന്നിധ്യവുമുണ്ടാവുമെന്നാണ്. എന്നാല്‍ അത് ശബ്ദത്തിലൂടെയായിരിക്കുമെന്ന് മാത്രം. മമ്മൂട്ടി സിനിമയുടെ കഥയുടെ ടൈറ്റില്‍ വിവരണം നല്‍കുന്നത് മമ്മൂട്ടിയാണ്. എന്നാല്‍ ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും വന്നിട്ടില്ല. മമ്മൂട്ടിയും സിനിമയുടെ ഭാഗമാവുന്നത് ആരാധകര്‍ക്കും ആവേശം നല്‍കുന്നതാണ്.

രജനികാന്തുമുണ്ട്
അതേ സമയം മമ്മൂട്ടിയുടെ പേര് മാത്രമല്ല തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും ഒടിയന്റെ ഭാഗമാവും. സോഷ്യല്‍ മീഡിയ വഴിയാണ് രജനികാന്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഒടിയന്‍ മലയാളത്തിന് പുറമെ തമിഴില്‍ ഡബ്ബ് ചെയ്ത് എത്തും. തമിഴ് വേര്‍ഷന്റെ ടൈറ്റില്‍ നരേഷന്‍ ചെയ്യുന്നത് രജനികാന്തിന്റെ ശബ്ദത്തിലായിരിക്കുമെന്നാണ് പറയുന്നത്. ഇവിടെയും ഒടിയനെ തരംഗമാക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

ജൂനിയര്‍ എന്‍ടിആര്‍
മലയാളത്തിലും തമിഴിലുമായി രണ്ട് സൂപ്പര്‍ താരങ്ങളെ കൊണ്ട് വന്നപ്പോള്‍ തെലുങ്കില്‍ നിന്നും യുവതാരരാജാവാണ് ഒടിയന് ശബ്ദം കൊടുക്കുന്നത്. ഒടിയന്‍ തെലുങ്കിലെത്തുമ്പോള്‍ ടൈറ്റില്‍ നരേഷന്‍ ചെയ്യുന്നത് ജൂനിയര്‍ എന്‍ടിആര്‍ ആയിരിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇതിനെ കുറിച്ചും ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. എന്തായാലും മൂന്ന് ഭാഷകളിലും മൂന്ന് പ്രമുഖരായവര്‍ ഒടിയനൊപ്പം ഉണ്ടാവുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

മോഹന്‍ലാല്‍ അതിശയിപ്പിക്കും
ഇതിഹാസ കഥാപാത്രങ്ങള്‍ മോഹന്‍ലാലിന് ചേരില്ലെന്ന് പറയുന്നവര്‍ക്കുള്ള മറുപടി കായംകുളം കൊച്ചുണ്ണി വന്നതോടെ തീര്‍ന്നിരുന്നു. കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചിരുന്നു. വരാനിരിക്കുന്ന ഒടിയന് വേണ്ടി പതിനെട്ട് കിലോയോളം ശരീരഭാരമായിരുന്നു മോഹന്‍ലാല്‍ കുറച്ചത്. അതിനൊപ്പം സാഹസികമായ ഒരുപാട് അദ്ധ്വാനം വേണ്ടി വന്നിരുന്നു. ഇതെല്ലാം സിനിമയുടെ വിജയത്തിന്റെ ഭാഗമാവുമെന്ന കാര്യത്തില്‍ സംശയമില്ല.

വ്യത്യസ്ത ഗെറ്റപ്പുകള്‍
30 വയസ് മുതല്‍ 65 വയസ് വരെയുള്ള മൂന്നോളം വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ മൂന്ന് രൂപവും ഇതിനകം പുറത്ത് വന്നിരുന്നു. അത് മാത്രമല്ല മാന്ത്രിക വിദ്യകള്‍ കാണിക്കുന്ന ഒടിയന്മാര്‍ക്ക് മനുഷ്യരൂപം മാത്രമല്ല മൃഗങ്ങളുടെ രൂപമാവാനും സാധിക്കും. പുറത്ത് വന്ന ട്രെയിലറില്‍ മോഹന്‍ലാല്‍ കാളയുടെ രൂപമായി മാറുന്നത് ശ്രദ്ധേയമായിരുന്നു. അടുത്തിടെ വൈറലായ പോസ്റ്ററില്‍ നിലത്തിരിക്കുന്ന ഒടിയന്‍ മാണിക്യന്റെ നിഴലില്‍ കൊമ്പ് കാണാം. പ്രേക്ഷകരെ ഏറ്റവുമധികം ത്രസിപ്പിക്കുന്നൊരു രംഗം ഇതൊക്കെ ആയിരിക്കാനും സാധ്യതയുണ്ട്.

വമ്പന്‍ പ്രമോഷന്‍ ആരംഭിച്ചു
ഡിസംബറില്‍ റിലീസിനൊരുങ്ങുന്ന സിനിമയ്ക്ക് ഇതിനോടകം പ്രമോഷന്‍ ആരംഭിച്ചിട്ടുണ്ട്. പതിനഞ്ച് വര്‍ഷം കാശിയില്‍ നിന്ന് തേന്‍കുറിശ്ശിയില്‍ തിരിച്ചെത്തുന്ന ഒടിയന്‍ മാണിക്കനെ പഴയതും പുതിയതുമായ ആളുകള്‍ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നത് ഭാവനയില്‍ കണ്ട് ഒരു മിനുറ്റില്‍ താഴെയുള്ള വീഡിയോ തയ്യാറാക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനം നല്‍കാനും അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു.


Click it and Unblock the Notifications











