രജിനികാന്ത്, കമൽ ഹാസൻ ചിത്രം പ്രഖ്യാപിച്ചു: സംവിധായകന്റെ കാര്യത്തിൽ ഇടഞ്ഞ് സോഷ്യൽ മീഡിയ
സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ കാത്തിരുന്ന ഒന്നാണ്, സൂപ്പർസ്റ്റാർ രജിനികാന്തും, ലെജൻഡറി നടൻ കമൽ ഹാസനും ഒന്നിക്കുന്ന ഒരു ചിത്രം. ഏറെ നാളുകയായി നീണ്ടു നിന്നിരുന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട്, അടുത്തൂടെ ഉലകനായകൻ തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെ തലൈവരുമായി താൻ വീണ്ടും ഒന്നിക്കുകയാണെന്ന് പ്രഖ്യാപിച്ചു. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന പ്രൊജക്റ്റ്, സീനിയർ സംവിധായകനും നടി ഖുശ്ബുവിന്റെ ഭർത്താവുമായ സുന്ദർ സി ആണ് ഒരുക്കുന്നത്.
"കാറ്റ് പോലെ, മഴ പോലെ, നദി പോലെ. നമുക്ക് പെയ്തിറങ്ങാം, ആസ്വദിക്കാം, ജീവിക്കാം! രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച് സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് അഭിനയിക്കും #തലൈവർ173 #പൊങ്കൽ2027" എന്ന് കമൽ എക്‌സിൽ (ട്വിറ്റർ) പ്രഖ്യാപനം നടത്തി. എന്നാൽ, ഈ വാർത്ത പുറത്തിറങ്ങിയതോടെ, രജിനികാന്തിന്റെ ആരാധകരും, ഒരു വലിയ വിഭാഗം പ്രേക്ഷകരും കുറച്ചധികം നിരാശയിലാണ്. അതിന് കാരണം, സംവിധായകനായി സുന്ദർ സിയെ ടീം തിരഞ്ഞെടുത്തു എന്നതാണ്.

"ഞാൻ ആഗ്രഹിച്ച കൂട്ടുകെട്ടാണിത്. പക്ഷെ ഞാൻ ആഗ്രഹിച്ച സംവിധായകനല്ല," സംവിധായകന്റെ തിരഞ്ഞെടുപ്പിൽ തൃപ്തനല്ലാത്ത ഒരു ആരാധകൻ അഭിപ്രായപ്പെട്ടു. "തികച്ചും അപ്രതീക്ഷിതം തലൈവ, അരുണാചലത്തിന് ശേഷം, ഈ കോംബോ ഇൻഡസ്ട്രിക്ക് മറ്റൊരു മികച്ച ബ്ലോക്ക്ബസ്റ്റർ സമ്മാനിക്കുമെന്ന് കാണാൻ സന്തോഷം," " മറ്റൊരാൾ എഴുതി. എന്നാൽ മറ്റു ചിലർക്ക് ആശ്വാസവും തോന്നുന്നുണ്ട്. "സുന്ദർ സംവിധാനം ചെയ്യുന്നതിനാൽ, ഇത് ഒരു ഗ്യാങ്സ്റ്റർ സിനിമയാകില്ല," ഒരു ആരാധകൻ എഴുതി. "എന്തൊരു ആശ്വാസം, ഇത് മറ്റൊരു റൺ-ഓഫ്-ദി-മിൽ ഗ്യാങ്സ്റ്റർ സിനിമയാകാൻ പോകുന്നില്ല! രജനിക്കും കമലിനും സുന്ദർ സിക്കും ആശംസകൾ! 2027 പൊങ്കലിനായി കാത്തിരിക്കുന്നു!" മറ്റൊരാൾ കുറിച്ചു.

സുന്ദർ സിയുടെ ഭാര്യയും നടനും രാഷ്ട്രീയക്കാരിയുമായ ഖുശ്ബു സുന്ദർ, തന്റെ ഭർത്താവ് കമലിനൊപ്പം രജനീകാന്തിന്റെ ചിത്രം സംവിധാനം ചെയ്യുന്നതിൽ ആവേശഭരിതയായി. പത്രക്കുറിപ്പും മൂവരുടെയും ചിത്രവും പങ്കുവെച്ചുകൊണ്ട് അവർ എഴുതി, "എന്റെ നായകന്മാർ ഒരു ഫ്രെയിമിൽ!!! വാക്കുകൾക്കതീതമായ ആവേശം!! (ഹൃദയ ഇമോജികൾ)". ഒടുവിൽ ആരാധകർ അത് ഔദ്യോഗികമായി പ്രഖ്യാപിച്ചതിൽ സന്തോഷിച്ചു, അവരിൽ ഒരാൾ, "രജനീകാന്ത് - കമൽ കോംബോ 1970 മുതൽ ശക്തമായി തുടരുന്നു. ഏതെങ്കിലും സിനിമാ വ്യവസായത്തിൽ അവരെപ്പോലുള്ള ജോഡികൾ ഉണ്ടോ?" എന്ന് അഭിപ്രായപ്പെട്ടു.
ഇതിനിടെ കേൾക്കുന്ന ഗോസിപ്പുകൾ സത്യമാണെങ്കിൽ, കമൽ ഹാസനൊപ്പം വീണ്ടും ഒന്നിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസോടു കൂടി, സിനിമാ രംഗത്തോട് വിട പറയാൻ ഒരുങ്ങുകയാണ് രജനികാന്ത്. അധികം വൈകാതെ ലെജൻഡറി താരം തന്റെ റിട്ടയർമെന്റ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. മിക്കവാറും, പടയപ്പ താരത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ദിവസം ആവും ഈ വലിയ പ്രഖ്യാപനം സംഭവിക്കുക എന്നും സൂചനയുണ്ട്.
1975ൽ പുറത്തിറങ്ങിയ അപൂർവ്വ രാഗങ്ങൾ എന്ന തന്റെ തന്റെ ആദ്യ സിനിമയിൽ രജിനികാന്ത് അഭിനയിച്ചത് കമൽ ഹാസന് ഒപ്പമാണ്. അന്ന് ചിത്രത്തിലെ നായകനായി ലെജൻഡറി നടൻ എത്തിയപ്പോൾ, പിൽക്കാലത്ത് സൂപ്പർസ്റ്റാർ പട്ടം നേടിയ പുതുമുഖം, പാണ്ഡ്യൻ എന്ന നെഗറ്റീവ് റോളിലാണ് ചിത്രത്തിലെത്തിയത്. ഇന്ന്, അമ്പത് വര്ഷം പിന്നിട്ട സിനിമാ ജീവിതം അവസാനിപ്പിച്ച് വിശ്രമ ജീവിതത്തിലേക്ക് കടക്കാൻ രജിനി ഒരുങ്ങുമ്പോൾ, അദ്ദേഹം ഒരിക്കൽ കൂടി തിരഞ്ഞെടുക്കുക അടുത്ത സുഹൃത്ത് കൂടിയായ കമലിന് ഒപ്പമുള്ള ഒരു പ്രൊജക്റ്റാണ് എന്നാണ് സൂചന. എന്നാൽ ഈ റിപ്പോർട്ടുകളൊന്നും ഇത് വരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.


Click it and Unblock the Notifications











