ചോദ്യ പേപ്പറിൽ രജനി? ലോകത്തെ ചിരിപ്പിച്ച രണ്ടാം ക്ലാസിലെ ഉത്തര കടലാസ്, കാണൂ
രണ്ടാം ക്ലാസിലെ ഉത്തര കടലാസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പുറത്തു വന്ന രജനി ചിത്രമായിരുന്നു കബാലി. 2017 ൽ പുറത്തിറങ്ങിയ കബാലി പ്രേക്ഷകർ വൻ ആഘോഷത്തോടെയായിരുന്നു സ്വീകരിച്ചത്. കുട്ടികൾ മുതൽ മുതിർന്നവർ ഈ ചിത്രത്തിന്റെ ഫാനാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു ഉത്തരക്കടലാസാണ്. ഇത് സോഷ്യൽ മീഡിയയിൽ ചിരിപ്പടത്തിയിട്ടുണ്ട്.

രണ്ടാം ക്ലാസിലെ ഉത്തര കടലാസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അക്ഷരങ്ങൾ ചേർന്ന് വാക്ക് ഉണ്ടാക്കുക എന്ന ചോദ്യത്തിനാണ് കുട്ടി രസകരമായ ഈ ഉത്തരം എഴുതിയിരിക്കുന്നത്. ചോദ്യ പേപ്പറിൽ ക, ലി, ബാ എന്ന മൂന്ന് അക്ഷരങ്ങൾ നൽകിയിരുന്നു. കുട്ടി കബാലി എന്ന് ഉത്തരം കൃത്യമായി എഴുതി വയ്ക്കുകയും ചെയ്തു. എന്നാൽ ഉത്തര കടലാസ് നോക്കിയ ടീച്ചർ കബാലി എന്ന് എഴുതിയതിന്റെ മുകളിൽ ചുവന്ന മഷി ഉപയോഗിച്ച് വട്ടം വരച്ചതിനു ശേഷം ബാലിക എന്ന് ഉത്തരം എഴുതി നൽകുകയും ചെയ്തിട്ടുണ്ട്.
ഇവിടെ കുട്ടി തെറ്റ് ഉത്തരം എഴുതിയതല്ല ശ്രദ്ധേയമായത്. രജനി ചിത്രം ആ കുഞ്ഞ് മനസ്സിൽ ആഴത്തിൽ പതിഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഇത് രജനി ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കുഞ്ഞ് മനസ്സിൽ രജനി എത്രത്തോളം ഇടം പിടിച്ചിട്ടുണ്ടെന്ന് ഇതിലൂടെ ശ്രദ്ധേയമണ്.



Click it and Unblock the Notifications











