Don't Miss!
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
സൂപ്പര്‍ താരത്തിന്റെ സിനിമ ചൈനയിലും! ആദ്യദിനം തന്നെ കോടികള്‍ വാരിക്കൂട്ടി മാസ് കാണിച്ച് രജനികാന്ത്
തമിഴ് സിനിമാലോകത്ത് നിന്നും നിര്‍മ്മിച്ച ബ്രഹ്മാണ്ഡ ചിത്രമാണ് 2.0. രജനികാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം 2018 നവംബര്‍ 29 ന് തിയറ്ററുകളിലേക്ക് എത്തിയത്. അറുന്നൂറ് കോടിയോളം മുതല്‍ മുടക്കിലൊരുക്കിയ സിനിമയ്ക്ക് ആഗോളതലത്തില്‍ വമ്പന്‍ റിലീസ് ആയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടിയെടുക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല.
എന്നാല്‍ അടുത്തിടെ സിനിമ ചൈനയിലേക്ക് കൂടി പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ചൈനയിലെ പ്രീ-റിലീസ് തന്നെ കോടികള്‍ വാരിക്കൂട്ടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 48,000 സ്ക്രീനുകളിലായിരുന്നു സിനിമ അവിടെ റിലീസ് ചെയ്തത്. ചൈനയില്‍ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണെന്നുള്ളതും രജനികാന്തിന്റെ ഏറ്റവും വലിയ ചിത്രമാണെന്നുള്ള പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഇപ്പോഴിതാ ചൈനയിലെത്തിയ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

റിലീസ് ദിവസം 9.5 കോടിയായിരുന്നു കളക്ഷന്‍. വെള്ളിയാഴ്ചയായിരുന്നു സിനിമ റിലീസിനെത്തിയത്. പിന്നാലെ ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായി. ചൈനയില്‍ 2.0 ജൂലൈ മാസം തന്നെ റിലീസിനെത്തിക്കാന്‍ തീരുമാനിച്ചെങ്കിലും ഡിസ്നിയുടെ ലയണ്‍ കിംഗ് ആ സമയത്ത് റിലീസ് ചെയ്യുന്നതിനാല്‍ രജനികാന്ത് മാറ്റി വെക്കുകയായിരുന്നു.
രജനികാന്തിനൊപ്പം ബോളിവുഡില്‍ നിന്നും അക്ഷയ് കുമാറും എമി ജാക്സനും അഭിനയിച്ചിരുന്നു. മലയാളത്തില്‍ നിന്നും കലാഭവന്‍ ഷാജോണ്‍ തുടങ്ങി വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ദൃശ്യഭംഗിയും സൗണ്ട് എഫ്കട്സുമടക്കം പ്രേക്ഷകരെ അതിശയിപ്പിച്ച ഒട്ടനവധി ഘടകങ്ങളും സിനിമയിലുണ്ടായിരുന്നു.
-
'ഇത് ചെറിയ ചെക്കനാണല്ലോയെന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്, മക്കളെ അല്ലു അർജുൻ ഇംഗ്ലീഷ് പഠിപ്പിക്കില്ല'; ദേവ്
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ
-
ബോറടിക്കുന്നു; ഒറ്റയ്ക്കുള്ള ജീവിതം എളുപ്പമല്ല; നാലാം വിവാഹത്തിനൊരുങ്ങുന്നോയെന്ന് വ്യക്തമാക്കി വനിത