ബ്രഹ്മാണ്ഡ സിനിമ തന്നെ! 600 കോടി മുതല്‍ മുടക്കെങ്കില്‍ 700 കോടി സ്വന്തമാക്കി 2.O!
രജനികാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ സിനിമയായിരുന്നു 2.0. നവംബര്‍ 29 ന് തിയറ്ററുകളിലേക്ക് എത്തിയ 2.0 റിലീസിനെത്തിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. കേരളത്തിലടക്കമുള്ള സെന്ററുകളില്‍ സിനിമ ഗംഭീര പ്രകടനമായിരുന്നു നടത്തിയിരുന്നത്. 600 കോടിയ്ക്ക് അടുത്ത് കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമ ആദ്യദിനം മുതല്‍ കോടികളായിരുന്നു വാരിക്കൂട്ടിയത്.

അതിവേഗം നൂറും ഇരുന്നൂറും കോടികള്‍ വാരിക്കൂട്ടിയ സിനിമ 700 കോടിയിലെത്തിയെന്നാണ് സൂചന. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളിലാണ് ആഗോളതലത്തില്‍ 700 കോടിയോളം 2.0 യ്്ക്ക് ലഭിച്ചതായി പറയുന്നത്. ലോകമെമ്പാടുമായി 10000 സ്‌ക്രീനുകളിലായിട്ടായിരുന്നു സിനിമ റിലീസിനെത്തിയത്. ഏറ്റവുമധികം സ്‌ക്രീനുകള്‍ ലഭിച്ച തമിഴ് സിനിമയെന്ന റെക്കോര്‍ഡും 2.0 സ്വന്തമാക്കിയിരുന്നു.
രജനികാന്തിനൊപ്പം ബോളിവുഡില്‍ നിന്നും അക്ഷയ് കുമാര്‍, എമി ജാക്‌സണ്‍ എന്നിവരും മലയാളത്തില്‍ നിന്നും കലാഭവന്‍ ഷാജോണ്‍ തുടങ്ങി വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ദൃശ്യഭംഗിയും സൗണ്ട് എഫ്കട്‌സുമടക്കം പ്രേക്ഷകരെ അതിശയിപ്പിച്ച ഒട്ടനവധി ഘടകങ്ങളും സിനിമയിലുണ്ടായിരുന്നു. ചൈനയില്‍ കൂടി റിലീസിനെത്തുന്നതോടെ കളക്ഷന്റെ കാര്യത്തില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധ്യതയുണ്ട്.


Click it and Unblock the Notifications











