twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജനി-എസ്പിബി മാജിക്കില്‍ വീണ്ടുമൊരു ഹിറ്റ് ഗാനം! തരംഗമായി ദര്‍ബാറിലെ ആദ്യ പാട്ട്

    By Midhun Raj
    |

    സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. പേട്ടയുടെ വലിയ വിജയത്തിന് ശേഷമുളള രജനി ചിത്രം പൊങ്കലിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കിയ ചിത്രത്തിലെ ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

    Darbar Movie

    ചുമ്മാ കിഴി എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനം എസ് പി ബാലസുബ്രഹ്മണ്യമാണ് പാടിയിരിക്കുന്നത്. ഒരു ആഘോഷ ഗാനമാണ് ദര്‍ബാറിന്റെതായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ ലിറിക് വീഡിയോയില്‍ സ്റ്റുഡിയോയില്‍ വെച്ച് പാട്ട് ആസ്വദിക്കുന്ന രജനീകാന്തിനെയും കാണാം. വിവേകാണ് പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ഇത്തവണ രജനിയുടെ നായികയായി എത്തുന്നത്.

    മാമാങ്കത്തിനെതിരെ വ്യാജ പ്രചാരണം! മുന്‍ സംവിധായകന്‍ സജീവ് പിളളയടക്കം 8പേര്‍ക്കെതിരെ പോലീസ് കേസ്മാമാങ്കത്തിനെതിരെ വ്യാജ പ്രചാരണം! മുന്‍ സംവിധായകന്‍ സജീവ് പിളളയടക്കം 8പേര്‍ക്കെതിരെ പോലീസ് കേസ്

    ഒരിടവേളയ്ക്ക് ശേഷം രജനീകാന്ത് വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന ചിത്രത്തിലാണ് രജനി അവസാനമായി പോലീസ് വേഷത്തിലെത്തിയത്. അതേസമയം ദളപതി വിജയുടെ സര്‍ക്കാറിന് ശേഷമാണ് രജനി ചിത്രവുമായി ഏആര്‍ മുരുകദോസ് എത്തുന്നത്.

    സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പുരുഷന്‍മാരെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല: ഭാഗ്യരാജ്സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പുരുഷന്‍മാരെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല: ഭാഗ്യരാജ്

    English summary
    Rajinikanth's Darbar Movie First Song Released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X