രജനീകാന്ത് ഏആര്‍ മുരുകദോസ് ചിത്രം ദര്‍ബാറിനു തുടക്കമായി! വൈറലായി ചിത്രങ്ങള്‍! കാണൂ

By Midhun Raj

Recommended Video

പേട്ടയ്ക്കു ശേഷം തലൈവർ ഇനി ദർബാറിൽ

പേട്ടയ്ക്ക് ശേഷം രജനീകാന്ത് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ദര്‍ബാറിന്‌റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയും ചെയ്തിരുന്നു.

അതേസമയം രജനി ചിത്രത്തിന് മുംബൈയില്‍ തുടക്കമായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദര്‍ബാറിന്റെ പൂജ ചടങ്ങായിരുന്നു നടന്നിരുന്നത്. രജനിക്കൊപ്പം എആര്‍ മുരുകദോസ്, സന്തോഷ് ശിവന്‍ മറ്റു അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ചടങ്ങിനുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

darbar movie

ദര്‍ബാറില്‍ ഒരു പോലീസ് ഓഫീസറുടെ റോളിലാണ് തലൈവര്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ഒരിടവേളയ്ക്കു ശേഷം തലൈവരും നയന്‍സും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരം നിവേദ തോമസ് സൂപ്പര്‍സ്റ്റാറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നു.

മുംബൈയുടെ പശ്ചാത്തലത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്നു. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് ചെയ്യുന്നത് തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു. അടുത്ത വര്‍ഷം പൊങ്കലിന് ആയിരിക്കും ദര്‍ബാര്‍ തിയ്യേറ്ററുകളിലേക്ക് എത്തുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X