For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരികാലനായി രജനികാന്ത് മിന്നിച്ചു! തുടക്കം കോടികളുമായി, റിലീസ് ദിവസത്തെ കളക്ഷനിങ്ങനെ..

  |
  കാലയുടെ ആദ്യ കളക്ഷൻ ഇതാ | filmibeat Malayalam

  രജനികാന്തിന്റെ കാലയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. കബാലിയ്ക്ക് ശേഷം സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത കാല ജൂണ്‍ ഏഴിന് ഇന്ത്യ മുഴുവന്‍ റിലീസിനെത്തിയിരിക്കുകയാണ്. തമിഴില്‍ നിര്‍മ്മിച്ച ചിത്രം കേരളത്തിലും വലിയ പ്രധാന്യത്തോടെയാണ് എത്തിയിരിക്കുന്നത്.

  മണ്ണിന് വേണ്ടിയുള്ള പോരാട്ടം.. കറുപ്പിന്റെ രാഷ്ട്രീയം.. കാല ഹെവിയാണ്.. ശൈലന്റെ റിവ്യൂ...

  സിനിമയുടെ റിലീസിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ടിക്കറ്റുകള്‍ വിറ്റ് പോയിരുന്നു. ആദ്യദിനം രാവിലെ ആറ് മണിക്ക് ഫസ്റ്റ് ഷോ യും സംഘടിപ്പിച്ചിരുന്നു. രജനി ആരാധകര്‍ ആവേശത്തേടെ തന്നെയായിരുന്നു സിനിമയെ സ്വീകരിച്ചത്. മോശമില്ലാത്ത അഭിപ്രായമാണ് സിനിമയെ കുറിച്ച് ആദ്യം വന്നത്. റിലീസ് ദിവസത്തെ കളക്ഷനിലും കാല മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

  കാല

  കാല

  വലിയൊരു തംരഗമായിട്ടാണ് രജനികാന്തിന്റെ കാല എത്തിയിരിക്കുന്നത്. കബാലിക്ക് ശേഷം രജനികാന്തിനെ നായകനാക്കി കാല സംവിധാനം ചെയ്ത പാ രഞ്ജിത്തിന് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രം വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ രജനികാന്തിന്റെ മരുമകനും നടനുമായ ധനുഷാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് കാല വിതരണം ചെയ്തിരുന്നത്. ജൂണ്‍ ആറിന് അമേരിക്കയില്‍ റിലീസ് ചെയ്ത ചിത്രം തൊട്ടടുത്ത ദിവസം ഇന്ത്യയിലേക്കും എത്തുകയായിരുന്നു. കേരളത്തില്‍ 300 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

  പോസീറ്റിവ് റിവ്യൂ

  പോസീറ്റിവ് റിവ്യൂ

  ഏപ്രിലില്‍ റിലീസ് തീരുമാനിച്ചിരുന്ന സിനിമ മാസങ്ങള്‍ വൈകിയാണ് വന്നതെങ്കിലും സിനിമപ്രേമികളുടെ കാത്തിരിപ്പ് വെറുതേയായില്ല. എല്ലായടിത്ത് നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണങ്ങള്‍ തന്നെയാണ് ലഭിക്കുന്നത്. കാല അഥവ കാലകരികാലനായിട്ടാണ് രജനി ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയിലെ പഞ്ച് ഡയലോഗുകളും ആക്ഷനുമെല്ലാം മുഖ്യ ആകര്‍ഷണവുമായിരുന്നു. കബാലിയില്‍ മലേഷ്യന്‍ തമിഴന്റെ പ്രശ്‌നങ്ങളായിരുന്നു ചൂണ്ടി കാണിച്ചിരുന്നതെങ്കില്‍ കാലയില്‍ മുബൈയിലെ ധാരാവിയിലുള്ള തമിഴ് ജനതയുടെ അതിജീവനത്തിന്റെ പോരാട്ടമാണ് കാണിക്കുന്നത്.

  കരികാലന്‍

  കരികാലന്‍

  ഒരു ഗ്യാംഗസ്റ്റര്‍ നേതാവായ കാലസേട്ട് അഥവ കരികാലന്‍ എന്ന വേഷത്തിലാണ് രജനി സിനിമയില്‍ അഭിനയിക്കുന്നത്. മണ്ണിന് വേണ്ടിയുള്ള യുദ്ധമാണ് സിനിമയുടെ ഇതിവൃത്തം. ഭൂമി ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള അന്തരങ്ങള്‍ എല്ലാം സിനിമയിലൂടെ വ്യക്തമായി കാണിക്കാന്‍ സംവിധായകന് കഴിഞ്ഞിരുന്നു. സിനിമയിലെ അമാനുഷികത കാണിക്കുന്ന കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രജനികാന്തിന്റെ പ്രായത്തിന് പറ്റുന്ന ആക്ഷന്‍ രംഗങ്ങളും മറ്റുമായിരുന്നു ചിട്ടപ്പെടുത്തിയത്. ഇത് പ്രേക്ഷകനെ സ്വാധീനിക്കുന്നവയുമായിരുന്നു.

   കേരളത്തിലെത്തിയത്...

  കേരളത്തിലെത്തിയത്...

  സിനിമയെ കുറിച്ചുള്ള പ്രതികരണങ്ങളെല്ലാം മികച്ചതായതോടെ ഇനി പ്രേക്ഷകര്‍ കാത്തിരിക്കുന്നത് കളക്ഷന്റെ കാര്യമാണ്. റിലീസിന് മുന്‍പ് തന്നെ കോടികള്‍ വാരിക്കുട്ടി ചിത്രം തിയറ്ററുകളില്‍ നിന്നും കോടികള്‍ വാരുമെന്നുള്ളതില്‍ സംശയമില്ല. കേരളത്തില്‍ 300 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 40 പ്രദര്‍ശനങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. റിലീസ് ദിനത്തില്‍ ഇത്രയധികം പ്രദര്‍ശനം കിട്ടിയ മറ്റൊരു സിനിമ അടുത്തൊന്നും ഇല്ലെന്നുള്ളതാണ് വസ്തുത.

   കളക്ഷന്‍ മോശമാക്കിയില്ല..

  കളക്ഷന്‍ മോശമാക്കിയില്ല..

  കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 40 പ്രദര്‍ശനങ്ങളില്‍ നിന്നുമായി 10.31 ലക്ഷം സിനിമ നേടിയെന്നാണ് റിപ്പോര്‍ട്ട്. ഫോറം കേരള പുറത്ത് വിട്ട കണക്കിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കാല റിലീസ് ദിനത്തില്‍ ചെന്നൈയില്‍ നിന്നും 1.76 കോടി നേടിയെന്നാണ് പറയുന്നത്. വിജയ് നായകനായി അഭിനയിച്ച മെര്‍സല്‍ നേടിയ 1.52 കോടി എന്ന റെക്കോര്‍ഡ് തകര്‍ത്താണ് കാലയുടെ നേട്ടം. മറ്റുള്ള ബോക്‌സോഫീസ് കണക്കുകള്‍ ഉടന്‍ വരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. എന്തായാലും ആദ്യദിനം കാലയുടെ കളക്ഷന്‍ ഞെട്ടിക്കുമെന്നാണ് പ്രവചനം.

  English summary
  Rajinikanth’s Kaala first day collection
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X