റീലിസിങ്ങിനൊരുങ്ങി തലൈവര്‍ ചിത്രം കാല! കിടിലന്‍ പ്രൊമോ വീഡിയോ പുറത്ത്! കാണൂ

By Midhun

രജനികാന്തിന്റെ ബിഗ് ബഡ്ജറ്റ് ചത്രം കാലയ്ക്കായി ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്നത്. കബാലിക്ക് ശേഷമിറങ്ങുന്ന തലൈവര്‍ ചിത്രമെന്ന നിലയിലാണ് ചിത്രത്തിന് എല്ലാവരും മികച്ച സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ നല്‍കിയിരിക്കുന്നത്. കാലയില്‍ മുംബൈയിലെ അധോലോക നായകനായിട്ടാണ് രജനി എത്തുന്നത്.

സ്‌റ്റൈല്‍ മന്നന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് നിര്‍മ്മിക്കുന്ന കാല ജൂണ്‍ ഏഴിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് അണിയറപ്രവര്‍ത്തകരുളളത്.

rajinikanth

പൊമോഷന്‍ പരിപാടികള്‍ക്കിടെ കാലയുടെ ഒരു പ്രൊമോ വീഡിയോ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ നായിക ഹിമ ഖുറേഷിയായിരുന്നു കാലയുടെ പ്രൊമോ വീഡിയോ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്. തമിഴിലൊരുക്കിയ ചിത്രം തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

rajinikanth

കാലയുടെ ഹിന്ദി പ്രൊമോ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. രജനീകാന്ത്, നാനാ പടേക്കര്‍, ഹിമ ഖുറേഷി എന്നിവര്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഹിന്ദി പ്രൊമോ വീഡിയോ ഒരുക്കിയിരിക്കുന്നത്. സംവിധാനത്തിന് പുറമേ പാ രഞ്ജിത്ത് തന്നെയാണ് കാലയ്ക്ക് വേണ്ടി തിരക്കഥയുമെഴുതിയിരിക്കുന്നത്.

rajinikanth

കബാലിക്ക് വേണ്ടി പാട്ടുകളൊരുക്കിയ സന്തോഷ് നാരായണന്‍ തന്നെയാണ് കാലയ്ക്കു വേണ്ടിയും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറും നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. സെമ വെയ്റ്റ് എന്നു തുടങ്ങുന്ന കാലയിലെ ആദ്യ ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X