മാന്‍ v/s വൈല്‍ഡ് എപ്പിസോഡില്‍ രജനീകാന്ത്! ടീസറും റിലീസ് ഡേറ്റും പുറത്ത്
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് പങ്കെടുത്ത മാന്‍ v/s വൈല്‍ഡ് പരിപാടിക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലോക പ്രശസ്ത സാഹസികന്‍ ബെയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന പരിപാടിയുടെ പുതിയ എപ്പിസോഡിലാണ് രജനി എത്തുന്നത്. മാര്‍ച്ച് 23നാണ് തലൈവര്‍ പങ്കെടുത്ത എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്.

മാന്‍ v/s വെെല്‍ഡിന്റെ പുതിയ ടീസര്‍ ഡിസ്‌കവറി പുറത്തുവിട്ടിരുന്നു. പ്രൊമൊ ടീസര്‍ പുറത്തുവിട്ടുകൊണ്ടാണ് പരിപാടിയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്. രജനീകാന്ത് പങ്കെടുത്ത എപ്പിസോഡ് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ഫോറസ്റ്റിലാണ് ചിത്രീകരിച്ചത്. ലോകമെമ്പാടുമായി നിരവധി ആരാധകരുളള പരിപാടി കൂടിയാണ് മാന്‍ v/s വെെല്‍ഡ്.
ബന്ദിപ്പൂര്‍ വനത്തില്‍ സുല്‍ത്താന്‍ ബത്തേരി ഹൈവേയിലെ നോണ്‍ ടൂറിസ്റ്റ് പ്രദേശങ്ങളിലാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെയാണ് രജനീകാന്തും പരിപാടിയില്‍ പങ്കെടുത്തത്. മോദി പങ്കെടുത്ത എപ്പിസോഡ് ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് പാര്‍ക്കിലായിരുന്നു ചിത്രീകരിച്ചത്. കഴിഞ്ഞ വര്‍ഷമാണ് മോദി പങ്കെടുത്ത എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.


Click it and Unblock the Notifications











