തലൈവരുടെ മാസ് അങ്ങനെ ഒന്നും അവസാനിക്കില്ല! പേട്ട കേരള ബോക്‌സോഫീസില്‍ മിന്നിക്കുന്നു!
Recommended Video

വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് ശക്തമായ തിരിച്ച് വരവ് നടത്തിയ സിനിമയാണെന്ന് ആരാധകര്‍ അവകാശപ്പെടുന്ന ചിത്രമാണ് പേട്ട. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രമായ പേട്ട പൊങ്കലിന് മുന്നോടിയായി ജനുവരി പത്തിനായിരുന്നു റിലീസ് ചെയ്തത്. സണ്‍പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മച്ചിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാവുമ്പോള്‍ വിജയ് സേതുപതി, സിമ്രാന്‍, തൃഷ, എം ശശികുമാര്‍, നവാസുദീന്‍ സിദ്ദിഖി, ബോബി സിംഹ, തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്.

തമിഴ്‌നാടിന്റെ തലൈവരായി രജനികാന്ത് വാഴുമ്പോള്‍ തല എന്നറിയപ്പെടുന്ന അജിത്തിന്റെ വിശ്വാസവും ജനുവരി പത്തിന് റിലീസ് ചെയ്തിരുന്നു. ആഗോളതലത്തില്‍ പേട്ട മുന്നില്‍ നില്‍ക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ അജിത്താണ് മുന്നില്‍. ഇതോടെ ഇരുകൂട്ടരുടെയും സിനിമകളുടെ പേരില്‍ ആരാധകര്‍ തമ്മിലടിച്ച് കൊണ്ടിരിക്കുകയാണ്.
കേരളത്തിലും പേട്ടയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഫോറം കേരള പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം 44.73 ലക്ഷമാണ് തിരുവനന്തപരും പ്ലെക്‌സസില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. നാലാം ദിവസം 9.88 ലക്ഷമായിരുന്നു ഇവിടെ നിന്നും പേട്ടയ്ക്ക് ലഭിച്ചത്. ഈ വര്‍ഷം ഇവിടെ നിന്നും ഇത്രയധികം കളക്ഷന്‍ നേടുന്ന മറ്റൊരു സിനിമ ഇല്ലെന്ന് പറയാം. അതേ സമയം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ പതുക്കെയുള്ള ഓട്ടമാണ്. മൂന്ന് ദിവസം കൊണ്ട് 14 ലക്ഷത്തിലെത്താനേ കഴിഞ്ഞുള്ളു.


Click it and Unblock the Notifications