ലിങ്കയില്‍ രജനി കളക്ടറോ എന്‍ജിനീയറോ?
ഒരു രജനികാന്ത് ചിത്രം അണിയറയില്‍ ഒരുങ്ങുകയെന്നത് തമിഴകത്ത് വലിയ വാര്‍ത്താപ്രാധാന്യമുള്ള കാര്യമാണ്. ചിത്രം പ്രഖ്യാപിക്കുന്നതുമുതല്‍ അതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കും. ഇപ്പോള്‍ ലിങ്കയാണ് വാര്‍ത്തകളില്‍ നിറയുന്നത്. കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്നചിത്രത്തില്‍ രജനികാന്ത് ഇരട്ടവേഷത്തിലാണ് എത്തുന്നത്.
ചിത്രം ഒരു ഡാമിന്റെ പശ്ചാത്തലത്തിലുള്ള കഥയാണെന്നും ഡാം പണിതഎന്‍ജിനീയറുടെ വേഷത്തിലാണ് രജനിയെത്തുന്നതെന്നുമെല്ലാമായിരുന്നു നേരത്തേ വന്ന വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോല്‍ കേള്‍ക്കുന്നത് ചിത്രത്തില്‍ രജനി കളക്ടറുടെ വേഷത്തിലാണ് എത്തുന്നതെന്നാണ്. എന്തായാലും ചിത്രത്തില്‍ രജനിആരാധകര്‍ക്ക് പ്രതീക്ഷിയ്ക്കാന്‍ ഏറെയുണ്ടാകുമെന്നകാര്യത്തില്‍ സംശയമില്ല.

ഹൈദരാബാദിലെ രാമോജിറാവു ഫിലിം സിറ്റിയില്‍ ലിങ്കയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കാലത്ത് തുടങ്ങുന്ന ചിത്രീകരണം വൈകീട്ടോടെയാണ് അവസാനിക്കുന്നത്. അറുപത്തിമൂന്നുകാരനായ രജനി നല്ല ചുറുചുറുക്കോടെയാണ് സെറ്റിലെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിച്ചത് മൈസൂരിലായിരുന്നു.
ലിങ്കയില്‍ നായികയായി എത്തുന്നത് സോനാക്ഷി സിന്‍ഹയാണ്. അനുഷ്‌ക ഷെട്ടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രം ഡിസംബര്‍ 12ന് രജനീകാന്തിന്റെ ജന്മദിനത്തില്‍ റീലീസാകുമെന്നാണ് സൂചന.


Click it and Unblock the Notifications











