»   » അന്താരാഷ്ട്ര ചലച്ചിത്ര മേള രജനി ഉദ്ഘാടനം ചെയ്യും?

അന്താരാഷ്ട്ര ചലച്ചിത്ര മേള രജനി ഉദ്ഘാടനം ചെയ്യും?

Posted By:
Subscribe to Filmibeat Malayalam

തമിഴ് സിനിമാ ലോകത്തെ ഇതിഹാസ താരം രജനീകാന്ത് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുമന്ന് സംഘാടകര്‍ അറിയിച്ചു. നവംബറില്‍ നടക്കുന്ന ചലച്ചിത്രമേളയിലെ ആകര്‍ഷണം അദ്ദേഹത്തിന്റെ സാന്നിധ്യമായിരിക്കുമെന്ന് ഗോവ എന്റര്‍ടൈന്‍മെന്റ് സൊസൈറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ വിഷ്ണു വേഗ പറഞ്ഞു.

62ാം വയസ്സിലും സിനിമാ ലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ഇതിഹാസമാണ് രജനീകാന്ത്. അതുകൊണ്ട് തന്നെയാണല്ലോ അദ്ദേഹത്തിനുള്ള എല്ലാ മര്യാദകളും നല്‍കികൊണ്ട് ഷാറൂഖ് ഖാന്‍ തന്റെ പുതിയ ചിത്രത്തിലെ ഒരു പാട്ട് രജനീകാന്തിന് വേണ്ടി സമര്‍പ്പിച്ചത്.

രജനീകാന്ത് ഒടുവില്‍ നായകവേഷമിട്ട എന്തിരന്‍ എന്ന ചിത്രത്തിന്റെയും ചിത്രീകരണം ഗോവയില്‍ വച്ചയായിരുന്നെന്നും വിഷ്ണു വേഗ ഓര്‍മിപ്പിച്ചു. ഐശ്വര്യ റായിയായിരുന്നു എന്തിരനില്‍ രജനീകാന്തിന്റെ നായിക.

2004ലാണ് അവസാനമയി അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവ വേദിയൊരുക്കിയത്. അന്ന് അക്ഷയ് കുമാറായിരുന്നു മുഖ്യാതിഥി. തീര്‍ച്ചയായും രജനികാന്ത് നവംബര്‍ 20നുള്ള മേളയില്‍ പങ്കെടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നതായി വിഷ്ണു വേഗ പറഞ്ഞു.

അന്താരാഷ്ട്ര ചലച്ചിത്ര മേള രജനി ഉദ്ഘാടനം ചെയ്യും?

തമിഴ് സിനിമാ ലോകത്തെ ഇതിഹാസമാണ് രജനീകാന്ത് എന്ന ഈ നടന്‍.ശിവാജി റാവു ഗെയ്കവാദ് എന്നാണ് യാഥാര്‍ത്ഥ പേര്

അന്താരാഷ്ട്ര ചലച്ചിത്ര മേള രജനി ഉദ്ഘാടനം ചെയ്യും?

ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യവീക് മാസികയും ഇന്ത്യയില്‍ ഏറ്റവംു സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യാമാസികയും രജനീകാന്തിനെ തിരഞ്ഞെടുത്തു.

അന്താരാഷ്ട്ര ചലച്ചിത്ര മേള രജനി ഉദ്ഘാടനം ചെയ്യും?

തമിഴ് സൂപ്പര്‍സ്റ്റാര്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെടുന്നു.

അന്താരാഷ്ട്ര ചലച്ചിത്ര മേള രജനി ഉദ്ഘാടനം ചെയ്യും?

തമിഴ്‌നാട് സര്‍ക്കാറിന്റെ കലൈമാമണി അവാര്‍ഡ്, എംജിആര്‍ അവാര്‍ഡ് എന്നിവയും നടികര്‍ സംഘത്തിന്റെ കലൈചെല്‍വം അവാര്‍ഡും മഹാരാഷ്ട്ര സര്‍ക്കാറിന്റെ രാജ്കപൂര്‍ അവാര്‍ഡിനും പുറമെ രാഷ്ട്രം പത്മഭൂഷന്‍ നല്‍കി ആദരിച്ചു.

അന്താരാഷ്ട്ര ചലച്ചിത്ര മേള രജനി ഉദ്ഘാടനം ചെയ്യും?

1981ല്‍ രജനീകാന്ത് ലതയെ വിവാഹം ചെയ്തു. അന്നതെ വിവാഹക്ഷണപ്പത്രം.

അന്താരാഷ്ട്ര ചലച്ചിത്ര മേള രജനി ഉദ്ഘാടനം ചെയ്യും?

രജനീകാന്ത് സൂഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം

അന്താരാഷ്ട്ര ചലച്ചിത്ര മേള രജനി ഉദ്ഘാടനം ചെയ്യും?

രജനികാന്തിന്റെ ഒരു പഴയകാല ചിത്രം

അന്താരാഷ്ട്ര ചലച്ചിത്ര മേള രജനി ഉദ്ഘാടനം ചെയ്യും?

കമല്‍ഹസ്സനും ആര്‍ പാര്‍ത്തിപനുമൊപ്പം രജനീകാന്ത്

അന്താരാഷ്ട്ര ചലച്ചിത്ര മേള രജനി ഉദ്ഘാടനം ചെയ്യും?

മകള്‍ ഐശ്വര്യയും തമിഴ് നടന്‍ ഐശ്വര്യയും തമ്മിലുള്ള വിവാഹം

അന്താരാഷ്ട്ര ചലച്ചിത്ര മേള രജനി ഉദ്ഘാടനം ചെയ്യും?

രജനി കഴിഞ്ഞാല്‍ തമിഴ്‌നാട്ടില്‍ സ്ഥാനം കമല്‍ഹസ്സനാണ്. കമല്‍ഹസ്സനൊപ്പം രജനീകാന്ത്.

അന്താരാഷ്ട്ര ചലച്ചിത്ര മേള രജനി ഉദ്ഘാടനം ചെയ്യും?

പതിനാറ് വയതിനിലെ ട്രൈയ്‌ലര്‍ പ്രകാശനം ചെയ്യുന്നു

അന്താരാഷ്ട്ര ചലച്ചിത്ര മേള രജനി ഉദ്ഘാടനം ചെയ്യും?

പതിനാറ് വയതിനിലെ ട്രൈയ്‌ലറിന്റെ പ്രകാശനച്ചടങ്ങില്‍ രജനിയെ പൊന്നാടയണിയിച്ച് ആദരിച്ചു

അന്താരാഷ്ട്ര ചലച്ചിത്ര മേള രജനി ഉദ്ഘാടനം ചെയ്യും?

രജനീകാന്ത് മുഖ്യാതിഥിയായെത്തി അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘ്ടനം ചെയ്യാന്‍ സംഘാടകര്‍ ആഗ്രഹിക്കുന്നു. ഇത് സംബന്ധിച്ചകാര്യം കത്തിലൂടെ അദ്ദേഹത്തെ അറിയിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

English summary
Superstar Rajinikanth has been invited to be the chief guest for the inaugural function of International Film Festival of India (IFFI) to be held here in November, an organiser said.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam